അലാറം സ്‌നൂസ് ചെയ്ത് വെച്ചിട്ട് വീണ്ടും ഉറങ്ങുന്ന ശീലമുണ്ടോ..? സൂക്ഷിക്കണം!
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അലാറം സ്‌നൂസ് ചെയ്ത് വെച്ചിട്ട് വീണ്ടും ഉറങ്ങുന്ന ശീലമുണ്ടോ..? സൂക്ഷിക്കണം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

തിരക്കുള്ള ഇക്കാലത്ത് അതിരാവിലെ എഴുന്നേറ്റ് സ്‌കൂളിലും കോളേജിലും ഓഫീസിലുമൊക്കെ പോകുന്നവരാണ് ഭൂരിഭാഗം പേരും. രാവിലെ എഴുന്നേൽക്കാനായി രാത്രി അലാറം ഒക്കെ സെറ്റ് ചെയ്ത് രാത്രി ഒരു മണിക്കും രണ്ട് മണിക്കും കിടക്കുന്നവരാണ് യുവ തലമുറ. രാവിലെ അലാറം ശബ്ദിക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരും ഉറങ്ങാൻ കിടക്കുന്നത്.

രാവിലെ അലാറം അടിച്ച് കഴിഞ്ഞാൽ ആ സ്‌നൂസ് ബട്ടൺ ഒന്ന് അമർത്തി വീണ്ടും ഉറങ്ങുന്ന ഉറക്കമാണ് പലരുടെയും മനോഹരമായ ഉറക്കം. ഇത്തരത്തിൽ സ്‌നൂസ് ചെയ്ത് ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലായെന്ന് പലർക്കുമറിയില്ല. സ്‌നൂസ് ചെയ്യുന്നത് വളരെ ചെറിയ കാര്യമാണെങ്കിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

ആഴത്തിലുള്ള ഉറക്കം നഷ്ടപ്പെടുത്തുകയാണ് അലാറം സ്‌നൂസ് ചെയ്യുന്നത് വഴി. അലാറം കേട്ട് ഞെട്ടി എഴുന്നേൽക്കുന്നതിനാൽ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കും. വിവിധ ഘട്ടങ്ങളിലൂടെയാണ് ഒരാൾ ഉറക്കത്തിലേക്ക് എത്തുന്നത്. ഉറക്കത്തിന്റെ പ്രരംഭഘട്ടത്തിനെയാണ് നോൺ റാപിഡ് ഐ മൂവ്‌മെന്റ് എന്ന് പറയുന്നത്. തുടർന്ന് നിദ്രയിലേക്കെത്തുന്ന സമയത്തിനെയാണ് റാപിഡ് ഐ മൂവ്‌മെന്റ് എന്ന് പറയുന്നത്. ഈ ഘട്ടത്തിലാണ് നമ്മുടെ ശരീരം മൊത്തമായി വിശ്രമിക്കുന്ന സമയം.

ഒരു ഉറക്ക ചക്രം സാധാരണയായി ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കുകയും രാത്രിയിൽ 4-6 തവണ ആവർത്തിക്കുകയും ചെയ്യുന്നു. അലാറം സ്നൂസ് ചെയ്യുമ്പോൾ, നമ്മൾ റാപിഡ് ഐ മൂവ്‌മെന്റ് ഉറക്കത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് പുനഃസ്ഥാപിക്കപ്പെടുന്ന ഉറക്കത്തിന്റെ അവസ്ഥയാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും. അത് വഴി ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകും.

ഉറക്കത്തിന്റെ ശാസ്ത്രീയ വശങ്ങൾ കണക്കിലെടുക്കുമ്പോൾ അലാറത്തെ ആശ്രയിച്ച് എഴുന്നേൽക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.കൃത്യമായി കിടക്കാനും എഴുന്നേൽക്കാനും ശ്രമിക്കുക. പതുക്കെ ഇത് ശീലമായി മാറും. ആളുകൾ കഫീൻ കഴിക്കുന്നത് ഒഴിവാക്കണമെന്നും പകരം ഉറക്കത്തിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നത് നല്ല ഉറക്കം നൽകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫോണിൽ ഇന്റർനെറ്റും സമൂഹമാദ്ധ്യമങ്ങളിലൂടെയുളള സഞ്ചാരവും ഒക്കെ ഒഴിവാക്കണം. ഫോണിൽ അലാറം സെറ്റുചെയ്ത് തലയിണയ്‌ക്കടിയിൽ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയർത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയിൽ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക. സ്‌നൂസ് ചെയ്യുന്നത് ഒഴിവാക്കി സ്വയം എഴുന്നേൽക്കുന്നത് ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

Tags: sleep
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies