ഗീലോംഗ്: ട്വന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ നമീബിയക്കെതിരെ കളിക്കവെ, മലയാളത്തിൽ പരസ്പരം നിർദേശം നൽകുന്ന യുഎഇ താരങ്ങളുടെ വീഡിയോ വൈറലാകുന്നു. യുഎഇ ക്യാപ്ടൻ സിപി റിസ്വാനും, ബേസിൽ ഹമീദും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. നമീബിയൻ ബൗളർ ഡേവിഡ് വീസിന്റെ ഓവറിലെ ഇരുവരുടെയും സംഭാഷണം സാമൂഹിക മാദ്ധ്യമങ്ങളിൽ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.
https://twitter.com/shamseerHashim/status/1583075331292135426?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1583075331292135426%7Ctwgr%5Eca28f24d11b2974ef07b0a784d6cdbc16487c40b%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FshamseerHashim%2Fstatus%2F1583075331292135426%3Fref_src%3Dtwsrc5Etfw
നീ അവന്റെ ഫീൽഡ് നോക്ക്, എന്തായാലും കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ എന്ന് ബേസിൽ ഹമീദിനോട് റിസ്വാൻ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ഇതിന് ഹമീദ് മലയാളത്തിൽ തന്നെ മറുപടിയും നൽകുന്നുണ്ട്. ‘ആ, ഓഫ് സ്റ്റമ്പിലാ‘ എന്നാണ് ഹമീദിന്റെ മറുപടി.
യുഎഇ ക്യാപ്ടൻ റിസ്വാൻ, മലപ്പുറം ജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയാണ്. റിസ്വാനെ കൂടാതെ, ബേസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും യുഎഇ ടീമിലെ മലയാളികളാണ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ യുഎഇക്ക് വേണ്ടി ഹാട്രിക് നേടിയ സ്പിന്നർ കാർത്തിക് മെയ്യപ്പൻ തമിഴ്നാട് സ്വദേശിയാണ്.
നമീബിയക്കെതിരായ ഇന്നത്തെ മത്സരത്തിൽ, മലയാളിക്കരുത്തിലാണ് യുഎഇ അട്ടിമറി വിജയം നേടിയത്. 29 പന്തിൽ 43 റൺസെടുത്ത റിസ്വാൻ, 14 പന്തിൽ 25 റൺസ് നേടിയ ബേസിൽ ഹമീദ് എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ യുഎഇ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടിയായി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനേ നമീബിയക്ക് സാധിച്ചുള്ളൂ. അവസാന ഓവറിൽ ലോംഗ് ഓണിൽ നമീബിയൻ താരം ഡേവിഡ് വീസിന്റെ നിർണ്ണായക ക്യാച്ച് എടുത്തത് മലയാളി താരമായ അലിഷാൻ ഷറഫു ആണ്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയമാണ് ഈ മത്സരത്തിൽ മലയാളിക്കരുത്തിലൂടെ യുഎഇ സ്വന്തമാക്കിയത്.













