‘നീ അവന്റെ ഫീൽഡ് നോക്ക്, കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ‘: നമീബിയക്കെതിരായ മത്സരത്തിൽ പച്ച മലയാളം പറഞ്ഞ് യുഎഇ താരങ്ങൾ (വീഡിയോ)- Malayalam instructions by UAE players
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നീ അവന്റെ ഫീൽഡ് നോക്ക്, കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ‘: നമീബിയക്കെതിരായ മത്സരത്തിൽ പച്ച മലയാളം പറഞ്ഞ് യുഎഇ താരങ്ങൾ (വീഡിയോ)- Malayalam instructions by UAE players

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 09:42 pm IST
Facebook
Twitter
WhatsAppTelegram

ഗീലോംഗ്: ട്വന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ നമീബിയക്കെതിരെ കളിക്കവെ, മലയാളത്തിൽ പരസ്പരം നിർദേശം നൽകുന്ന യുഎഇ താരങ്ങളുടെ വീഡിയോ വൈറലാകുന്നു. യുഎഇ ക്യാപ്ടൻ സിപി റിസ്വാനും, ബേസിൽ ഹമീദും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. നമീബിയൻ ബൗളർ ഡേവിഡ് വീസിന്റെ ഓവറിലെ ഇരുവരുടെയും സംഭാഷണം സാമൂഹിക മാദ്ധ്യമങ്ങളിൽ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.

See UAE 🇦🇪 cricket player Basil and Rizwan talking Malayalam between the match #T20WorldCup with Namibia .
😁.
Just cool Malayali things..

They are saying..
നീ അവന്റെ ഫീൽഡ് നോക്ക് ..#UAEvNAM pic.twitter.com/qTDM5WzlmD

— shamsi ☀️ (@shamseerHashim) October 20, 2022

നീ അവന്റെ ഫീൽഡ് നോക്ക്, എന്തായാലും കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ എന്ന് ബേസിൽ ഹമീദിനോട് റിസ്വാൻ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ഇതിന് ഹമീദ് മലയാളത്തിൽ തന്നെ മറുപടിയും നൽകുന്നുണ്ട്. ‘ആ, ഓഫ് സ്റ്റമ്പിലാ‘ എന്നാണ് ഹമീദിന്റെ മറുപടി.

യുഎഇ ക്യാപ്ടൻ റിസ്വാൻ, മലപ്പുറം ജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയാണ്. റിസ്വാനെ കൂടാതെ, ബേസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും യുഎഇ ടീമിലെ മലയാളികളാണ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ യുഎഇക്ക് വേണ്ടി ഹാട്രിക് നേടിയ സ്പിന്നർ കാർത്തിക് മെയ്യപ്പൻ തമിഴ്നാട് സ്വദേശിയാണ്.

നമീബിയക്കെതിരായ ഇന്നത്തെ മത്സരത്തിൽ, മലയാളിക്കരുത്തിലാണ് യുഎഇ അട്ടിമറി വിജയം നേടിയത്. 29 പന്തിൽ 43 റൺസെടുത്ത റിസ്വാൻ, 14 പന്തിൽ 25 റൺസ് നേടിയ ബേസിൽ ഹമീദ് എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ യുഎഇ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടിയായി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനേ നമീബിയക്ക് സാധിച്ചുള്ളൂ. അവസാന ഓവറിൽ ലോംഗ് ഓണിൽ നമീബിയൻ താരം ഡേവിഡ് വീസിന്റെ നിർണ്ണായക ക്യാച്ച് എടുത്തത് മലയാളി താരമായ അലിഷാൻ ഷറഫു ആണ്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയമാണ് ഈ മത്സരത്തിൽ മലയാളിക്കരുത്തിലൂടെ യുഎഇ സ്വന്തമാക്കിയത്.

Tags: UAENamibia
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies