ചിത്രകാരനെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് അച്ഛന്റെ ജോലി കളഞ്ഞു; കോട്ടയിൽ പ്രതിഷേധിച്ച് കൊടി നാട്ടിയ ഡിവൈഎഫ്‌ഐക്കാർക്കെതിരെ എന്ത് നടപടിയാണ് എടുത്തത്; കളക്ടറോട് ചോദ്യവുമായി പുറത്താക്കപ്പെട്ട ജീവനക്കാരന്റെ മകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിത്രകാരനെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് അച്ഛന്റെ ജോലി കളഞ്ഞു; കോട്ടയിൽ പ്രതിഷേധിച്ച് കൊടി നാട്ടിയ ഡിവൈഎഫ്‌ഐക്കാർക്കെതിരെ എന്ത് നടപടിയാണ് എടുത്തത്; കളക്ടറോട് ചോദ്യവുമായി പുറത്താക്കപ്പെട്ട ജീവനക്കാരന്റെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 10:25 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : ചിത്രകാരൻ സൂരജിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്റെ മകൻ പരാതിയുമായി രംഗത്ത്. പാലക്കാട് ടിപ്പു സുൽത്താന്റെ കോട്ടയിലെത്തി ചിത്രം വരച്ച സൂരജിനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് ദിവസ വേതനക്കാരനായി ജോലി ചെയ്തിരുന്ന സുരേഷ് കുമാറിനെ പുറത്താക്കിയത്. എന്നാൽ ഇതിനെതിരെ സുരേഷ് കുമാറിന്റെ മകൻ കളക്ടർക്ക് പരാതി നൽകി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് കുമാർ ചിത്രകാരനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് എന്നും യുവാവ് ചോദിച്ചു.

ചിത്രകാരൻ സൂരജ് തന്റെ ക്യാൻവാസിൽ കോട്ടയുടെ ചിത്രം പകർത്തുകയും, അത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. ഇത് ചെയ്യരുതെന്നറിയിച്ച അച്ഛൻ മാന്യമായ രീതിയിൽ നിയമവശം മാത്രമാണ് പറഞ്ഞത്. സൂരജ് ചെയ്തത് നിയമലംഘനമാണെന്ന് അധികൃതർ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെ പുറത്താക്കി. എന്നാൽ സൂരജ് ചെയ്തത് നിയമലംഘനമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് തന്റെ അച്ഛനെ ജോലിയിൽ നിന്ന് പുറത്താക്കിയത് എന്നാണ് യുവാവ് ചോദിക്കുന്നത്. സൂരജിനെതിരെ എന്തു നിയമ നടപടിയാണ് എടുത്തത് എന്നും ഇയാൾ ചോദിച്ചു.

പരാതിയുടെ പൂർണ രൂപം

ഈ പ്രക്ഷോഭം ഒരു വൻ വിജയമാക്കി തീർത്ത പാലക്കാട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അനുമതിവാങ്ങിയതിന് ശേഷമാണോ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കണം എന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. പ്രതിഷേധത്തിന് ശേഷം ഒരു പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകസൗധത്തിൽ സ്വന്തം പാർട്ടി കൊടികൾ സ്ഥാപിച്ച് മടങ്ങിയ ഡിവൈഎഫ്‌ഐക്കാർക്കെതിരെ യാതൊരു നടപടിയും എടുത്തില്ലെന്നും ഇയാൾ പരാതിപ്പെട്ടു.

ഒരു ചിത്രകാരന്റെ അവകാശത്തിന് വേണ്ടി പോരാടിയ നിങ്ങൾ അവിടെ ഉള്ള ദിവസം വേതനക്കാർക്ക് ഇന്നലെ (അതായത് 18/10/2022) ആണ് അവരുടെ ശമ്പളം ലഭിച്ചത്. അതിനെതിരെ കൂടെ ഒന്ന് പ്രതിഷേധിച്ചാൽ നന്നായിരുന്നു എന്നും പരാതിയിലുണ്ട്.

Tags: SOORAJ
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies