കൊച്ചി: എല്ലാവരുടെയും വിചാരം മുഖ്യമന്ത്രി ഹിറ്റിലറാണെന്നാണ്. എന്നാൽ അദ്ദേഹം തന്നോട് എപ്പോഴും തമാശ പറയാറുണ്ടായിരുന്നുവെന്ന് സ്വപ്ന സുരേഷ്. ജനം ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രിയുമായുളള ബന്ധത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവർ.
മുഖ്യമന്ത്രി നമ്മളെപ്പോലെയുള്ള ഒരു സാധാരണക്കാരനാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി, സാധാരണക്കാർ ചെയ്യുന്നതെല്ലാം അദ്ദേഹവും ചെയ്യും. വ്യക്തിപരമായി അടുപ്പമുള്ളവരോട് ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് കാണാമെന്നും സ്വപ്ന പറഞ്ഞു.
ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിൽ വ്യക്തപരമായി ബന്ധമുണ്ട്. അവർ വെറുതെ ലഭിക്കുന്ന സമയങ്ങളിൽ തമാശ പറയാറുണ്ട്. ചോറും നല്ല മീൻ കറിയും കഴിക്കുന്ന സാധാരണ മനുഷ്യനാണ് പിണറായി വിജയൻ. അടുത്ത പുസ്തകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുമായി നടത്തിയ ഇടപാടുകളെക്കുറിച്ചും സ്പ്രിംഗ്ലർ കമ്പനിക്ക് ഡാറ്റ വിൽപന നടത്തിയതിനെക്കുറിച്ചുമൊക്കെ സ്വപ്ന അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ കൂടാതെ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയ സിപിഎം നേതാക്കൾക്കെതിരെയും സ്വപ്ന വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്.
Comments