മെൽബൺ: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ പോരാട്ടത്തിൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, പിച്ചിലെ ഈർപ്പം മുതലെടുക്കാൻ പേസർമാർക്ക് സാധിക്കും എന്നാണ് രോഹിതിന്റെ വിലയിരുത്തൽ.
യുസ്വേന്ദ്ര ചാഹലിനും ഹർഷൽ പട്ടേലിനും പകരം രവിചന്ദ്രൻ അശ്വിനെയും മുഹമ്മദ് ഷമിയെയും ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്ടൻ), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹർദ്ദിക് പാണ്ഡ്യ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്
പാകിസ്താൻ: ബാബർ അസം (ക്യാപ്ടൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), ഷാൻ മസൂദ്, ഹൈദർ അലി, മുഹമ്മദ് നവാസ്, ഷദബ് ഖാൻ, ഇഫ്തിക്കർ അഹമ്മദ്, ആസിഫ് അലി, ഷഹീൻ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ
മുൻനിരയിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ഫോം വീണ്ടെടുത്തതിന്റെ ആവേശത്തിലാണ് ഇന്ത്യ. പാകിസ്താനാകട്ടെ ബാബർ അസമിന്റെ സ്ഥിരതയില്ലായ്മ തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും, റിസ്വാന്റെ തകർപ്പൻ ഫോം ആശ്വാസമാണ്. മത്സരത്തിന് മഴ ഭീഷണി ഉയർത്തിയിരുന്നുവെങ്കിലും, ആകാശം തെളിഞ്ഞതിന്റെ ആവേശത്തിലാണ് കാണികൾ.
Comments