ലണ്ടൻ: ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു ബ്രിട്ടന്റെ പ്രധാനമന്ത്രിപദം അലങ്കരിക്കുകയാണ്. ഇന്ത്യൻ മണ്ണിൽ വേരുകളുള്ള ഋഷി സുനക് എപ്പോഴും അഭിമാനിയായ ഹിന്ദുവായാണ് തന്നെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താറുള്ളത്. ഹിന്ദുവെന്ന് വെറുതെ പറയുന്നതല്ല.ജീവിതത്തിലും കടുത്ത മതവിശ്വാസിയാണ് അദ്ദേഹം. സതാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിലെ നിത്യസന്ദർശകനായ അദ്ദേഹം ആഴ്ചയിൽ രണ്ട് തവണ വ്രതമനുഷ്ടിക്കാറുണ്ട്.
ബ്രിട്ടന്റെ പ്രധാനമന്ത്രിപദം ഉറപ്പിച്ചത് മുതൽ ഋഷി സുനകിന്റെ ഹിന്ദുത്വം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ചർച്ചയാണ്. ഇതിന്റെ തുടർച്ചയായി പ്രധാനമന്ത്രിയായ ശേഷമുളള ആദ്യ പ്രസംഗത്തിലും മാദ്ധ്യമങ്ങൾ ചർച്ചയാക്കിയത് ഇതു തന്നെ. കൈയ്യിൽ അദ്ദേഹം ധരിച്ച കവാല എന്ന് അറിയപ്പെടുന്ന രക്ഷാസൂത്രയെക്കുറിച്ചായിരുന്നു ഈ ചർച്ച.
തന്റെ ഹിന്ദുത്വ നിലപാടുകളിലും വിശ്വാസങ്ങളിലും പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ഇതിലൂടെ ഋഷി സുനക് നൽകുന്നത്. ആദ്യപ്രസംഗത്തിന് ശേഷം നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നിന്ന് പൊതുജനങ്ങൾക്ക് നേരെ കൈവീശി കാണിക്കുമ്പോഴും ഈ ചരടിലായിരുന്നു ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും ശ്രദ്ധ പതിഞ്ഞത്. ഇത് ആദ്യമായല്ല അദ്ദേഹം കടുത്ത ഹിന്ദുമത വിശ്വാസിയാണെന്ന് ലോകത്തിന് കാണിച്ച് കൊടുക്കുന്നത്.
”ഞാൻ ഇപ്പോൾ ബ്രിട്ടനിലെ പൗരനാണ്. പക്ഷേ എന്റെ മതം ഹിന്ദു ആണ്. എന്റെ മതപരവും സാംസ്കാരികവുമായ പൈതൃകം ഭാരതീയമാണ്. ഞാനൊരു ഹിന്ദുവാണെന്നും എന്റെ സ്വത്വവും ഹിന്ദുവാണെന്നും ഞാൻ അഭിമാനത്തോടെ പറയുന്നുവെന്നായിരുന്നു”അദ്ദേഹം തെരേസ മേയ് മന്ത്രിസഭയിൽ അംഗമായപ്പോൾ പറഞ്ഞിരുന്നത്.
ഇത് ആദ്യമായല്ല അദ്ദേഹം കടുത്ത ഹിന്ദുമത വിശ്വാസിയാണെന്ന് ലോകത്തിന് കാണിച്ച് കൊടുക്കുന്നത്. 2015 ൽ നോർത്ത് യോർക്ക്ഷെയറിലെ റിച്ച്മോണ്ടിൽ നിന്ന് നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭഗവത് ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് കൊറോണക്കാലത്ത് ദീപാവലി ദിനത്തിൽ ദീപം തെളിയിച്ചും അദ്ദേഹം തന്റെ ഹിന്ദുപാരമ്പര്യം ഉയർത്തി പിടിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നാണ് ഋഷി പലപ്പോഴും അതിനെ എടുത്തുപറഞ്ഞിരുന്നത്.
സ്വന്തം വിശ്വാസത്തിനുസരിച്ചാണ് മക്കളെയും വളർത്തുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയപ്പോൾ ഗോപൂജയും അദ്ദേഹം ചെയ്്തിരുന്നു.ആഗസ്റ്റ് 24 ന് ഭാര്യ അക്ഷത മൂർത്തിക്കൊപ്പമാണ് അദ്ദേഹം ഗോപൂജ നടത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് ലണ്ടനിലെ ഭക്തിവേദാന്ത ക്ഷേത്രം സന്ദർശിക്കുകയും ചെയ്തിരുന്നു.
Comments