ലോകകപ്പ് ക്രിക്കറ്റ് ടി20 : മെൽബണിൽ മഴ കളിക്കുന്നു; അഫ്ഗാൻ -അയർലന്റ് മത്സരം ഉപേക്ഷിച്ചു ; ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടവും അനിശ്ചിതത്വത്തിൽ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് ക്രിക്കറ്റ് ടി20 : മെൽബണിൽ മഴ കളിക്കുന്നു; അഫ്ഗാൻ -അയർലന്റ് മത്സരം ഉപേക്ഷിച്ചു ; ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടവും അനിശ്ചിതത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 02:37 pm IST
FacebookTwitterWhatsAppTelegram

മെൽബൺ : ടി20 ലോകകിരീട പോരാട്ടത്തിൽ രസം കൊല്ലിയായി മഴ   കളി മുടക്കുന്നു. ഒരു പന്തുപോലും എറിയാതെയാണ് അഫ്ഗാൻ-അയർലന്റ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഇതേ ഗ്രൗണ്ടിൽ നടക്കേണ്ട ഇംഗ്ലണ്ടുമായി ആതിഥേയരായ ഓസ്‌ട്രേലിയയുടെ മത്സരവും മൈതാനത്തെ നനവ് മൂലം വൈകുകയാണ്.

രണ്ടാം മത്സരവും മഴയിൽ കുതിരുമോ എന്നതാണ് ആരാധകരെ ആശങ്കയിലാഴ്‌ത്തുന്നത്്. കനത്ത മഴഭീഷണിയുണ്ടായിരുന്നിട്ടും ഇന്ത്യ-പാകിസ്താൻ ഹൈവോൾട്ടേജ് മത്സരം എംസിജെ യിൽ നടന്നതാണ് രണ്ടാം മത്സരത്തിൽ പ്രതീക്ഷയാകുന്നത്.

ടി20 ഗ്രൂപ്പ് 12ൽ കയറിയിട്ടും രണ്ടു മത്സരവും കളിക്കാനാകാത്തതിന്റെ കടുത്ത നിരാശ യിലാണ് അഫ്ഗാൻ നിര. ന്യൂസിലാന്റിനെതിരേയും മഴമൂലം പോയിന്റ് പങ്കുവെയ്‌ക്കേണ്ടി വന്ന ഗതികേടാണ് മുഹമ്മദ് നബിയ്‌ക്കും ടീമിനുമുള്ളത്. അതേ സമയം അയർലന്റ് ഇംഗ്ലണ്ടിനെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ്.

ഇന്ത്യൻ സമയം 2 മണിക്ക് ആരംഭിക്കേണ്ട മത്സരമാണ് വൈകുന്നത്. മൂന്നര മണിയോടെ വീണ്ടും മൈതാനം പരിശോധിക്കുമെന്നാണ് അമ്പയർമാർ അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയെ 7 വിക്കറ്റിന് തകർത്താണ് ഓസീസ് ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇറങ്ങുന്നത്. ആദ്യമത്സരത്തിൽ ന്യൂസിലാന്റിനോട് 89 റൺസിന്റെ തോൽവിയും ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയിരുന്നു.

Tags: t20
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies