നാട്ടിൽ ഇരുചക്രവാഹന പ്രേമികളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ബൈക്ക് തന്നെയാണ് ഇതിൽ പ്രധാനി. ഡ്യൂക്കാട്ടി എന്നത് ബെക്ക് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട ബ്രാൻഡാണ്. ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളാണ് ഡ്യൂക്കാട്ടി . ഇപ്പോഴിതാ ഈ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുകയാണ് ഡയാവൽ വിഫോർ എന്ന പുതുപുത്തൻ മോഡൽ.പുതിയ ബൈക്ക് എഞ്ചിന് ഡിസ്‌പ്ലേസ്‌മെന്റ് കുറവാണ്. ഡയാവൽ ടെസ്റ്റാസ്ട്രെറ്റ ഡിവിടി 1262 എൽ-ട്വിൻ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉള്ള കുറവാണ് ഇത്.
എഞ്ചിൻ ഡിസ്‌പ്ലേസ്‌മെന്റ് കുറവാണെങ്കിലും പവർ കണക്കുകളിൽ പുതിയ വിഫോർ വേരിയന്റ് തന്നെയാണ് മികച്ചത്. 2023 ജനുവരിയോടെ പുതിയ വേരിയന്റിനായുള്ള ഡെലിവറി ബ്രാൻഡ് ആരംഭിക്കും. ഈ ബൈക്കിന് 60,000 കിലോമീറ്റർ ഇടവിട്ട് വാൽവ് ക്ലിയറൻസ് പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിനാൽ സർവീസ് ഇന്റർവെല്ലിനെ കുറിച്ച് ഉപഭോക്താക്കൾക്കുള്ള കൂടുതൽ ആശങ്കകൾ ഒഴിവാക്കാം.
പുതിയ എഞ്ചിൻ 16 ശതമാനത്തിലധികം ഇന്ധന ഉപഭോഗമുണ്ടെന്നതാണ് മറ്റൊരു കാര്യം. അത് നികത്താൻ വലിയ 5.3 ഗാലൻ ഫ്യുവൽ ടാങ്കാണ് ഇറ്റാലായിൻ ബ്രാൻഡ് നൽകിയിരിക്കുന്നത്. ഏകദേശം 21 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് മോഡലിനുള്ളതെന്ന് സാരം.
ഡ്യുക്കാട്ടി ഡയാവലിന്റെ എൽ-ട്വിൻ യൂണിറ്റിൽ ലഭ്യമാവുന്ന 157 ബിഎച്ച്പി കരുത്തിനെ അപേക്ഷിച്ച് പുതിയ വി4 കോൺഫിഗറേഷൻ എഞ്ചിൻ പരമാവധി 168 ബി.എച്ച്.പി പവർ വരെ പുറത്തെടുക്കാൻ ശേഷിയുള്ളതാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു
മൂന്ന് പവർ മോഡുകളും നാല് റൈഡിംഗ് മോഡുകളും ഉൾപ്പെടെ നിരവധി ഇലക്ട്രോണിക്‌സ് ഫീച്ചറുകളും പുതിയ മോഡലിൽ ഡ്യുക്കാട്ടി ഒരുക്കിയിട്ടുണ്ട്. സ്‌പോർട്, ടൂറിംഗ്, അർബൻ, ന്യൂ വെറ്റ്, ലോ ഗ്രിപ്പ് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.
ബൈക്കിന് മൊത്തം 236 കിലോഗ്രാം ഭാരമാണ് കണക്കാക്കുന്നത്. എങ്കിലും വി-ട്വിൻ ഡയാവൽ 1260 എസ് വേരിയന്റിനെ അപേക്ഷിച്ച്, 10 കിലോഗ്രാം ഭാരം കുറവാണ്.















