ജിഹാദ് പുസ്തകങ്ങൾ നിരന്തരം വായിച്ചു; ത്യാഗം ചെയ്യാൻ ശ്രവണ വൈകല്യമുള്ള സ്ത്രീയെ നിക്കാഹ് ചെയ്തു; മുസ്ലീങ്ങൾ ദുരിതത്തിലാണെന്ന് വിശ്വസിച്ചു; എല്ലാം മറികടക്കാൻ സ്വയം പൊട്ടിത്തെറിക്കാൻ തീരുമാനിച്ച് മുബിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഹാദ് പുസ്തകങ്ങൾ നിരന്തരം വായിച്ചു; ത്യാഗം ചെയ്യാൻ ശ്രവണ വൈകല്യമുള്ള സ്ത്രീയെ നിക്കാഹ് ചെയ്തു; മുസ്ലീങ്ങൾ ദുരിതത്തിലാണെന്ന് വിശ്വസിച്ചു; എല്ലാം മറികടക്കാൻ സ്വയം പൊട്ടിത്തെറിക്കാൻ തീരുമാനിച്ച് മുബിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടനായത് ജിഹാദുമായി ബന്ധപ്പെട്ട പുസ്‌തകങ്ങൾ വായിച്ചിട്ടാണെന്ന് സൂചന. ശ്രവണ വൈകല്യമുള്ള സ്ത്രീയെ വിവാഹം ചെയ്തത് മനഃപൂർവ്വമാണെന്നും ജീവിതത്തിൽ എന്തെങ്കിലും ത്യാഗം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതിനാൽ അത് നിറവേറ്റാനാണ് അത്തരമൊരു വിവാഹം കഴിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

29-കാരനായ എഞ്ചിനീയറിംഗ് ബിരുദധാരി ജമേഷ മുബിൻ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രേരണകൊണ്ടാണ് ജിഹാദിന് വേണ്ടി പ്രവർത്തിച്ചിരുന്നതെന്നും വിവരമുണ്ട്. ഇതിനായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ പഠിച്ചു. അത് ഫലപ്രദമായി പ്രയോഗിക്കാൻ ശ്രമം നടത്തി. തന്റെ കാർ ബോംബ് ഉപയോഗിച്ച് വലിയൊരു ഭീകരാക്രമണം നടത്താനുള്ള ചാവേർ ദൗത്യത്തിലായിരുന്നു മുബിൻ. പക്ഷേ പരിചയക്കുറവ് മൂലം ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിച്ചില്ല. മാത്രമല്ല കാർ പൊട്ടിത്തെറിച്ച് ഇയാൾ കൊല്ലപ്പെടുകയും ചെയ്തു.

മുബിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പുകളിൽ ഇയാൾ കൈപ്പടകൊണ്ട് എഴുതിയ ചില ലേഖനങ്ങൾ കണ്ടെത്തിയിരുന്നു. രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായാണ് കണക്കാക്കുന്നതെന്ന് മുബിൻ സൂചിപ്പിക്കുന്നു. കർണാടകയിലെ ഹിജാബ് വിവാദവും, പൗരത്വനിയമവും എല്ലാം ഇയാൾ പരാമർശിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിലുള്ളവർ നിരവധി പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് പരിഹാരം കണ്ടെത്തണമെന്നും ഇയാൾ എഴുതിയിട്ടുണ്ട്.

സ്‌ഫോടനം നടക്കുന്നതിന് നാല് ദിവസം മുമ്പ് മുബിൻ തന്റെ ശ്രവണ വൈകല്യമുള്ള ഭാര്യയെയും രണ്ട് മക്കളെയും ഭാര്യവീട്ടിൽ എത്തിച്ചിരുന്നു. ഒക്ടോബർ 22 ശനിയാഴ്ച രാത്രി 11.25 ഓടെ ഗ്യാസ് സിലിണ്ടറുകളും മറ്റ് സാമഗ്രികളും കാറിൽ കയറ്റിയ ശേഷം സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള റോഡിൽ മുബിൻ മണിക്കൂറുകളോളം നിന്നു. ചെയ്യാൻ പോകുന്ന ദൗത്യത്തെക്കുറിച്ച് വിശകലനം നടത്താനും സ്വയം തയ്യാറാകാനും വേണ്ടിയായിരിക്കാം ഇതെന്ന് പോലീസ് കരുതുന്നു. മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷമാണ് ക്ഷേത്രത്തിന് മുമ്പിലേക്ക് എത്തിപ്പെട്ടതും പൊട്ടിത്തെറിച്ചതുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി

നിലവിൽ ആറ് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. മുഹമ്മദ് ധൽക്ക (25), മുഹമ്മദ് അസറുദ്ദീൻ (25), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായിൽ (27), മുഹമ്മദ് നവാസ് ഇസ്മായിൽ (27), അഫ്‌സർ ഖാൻ എന്നിവരാണ് പിടിയിലായത്.

 

Tags: Jamesha Mubin
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies