തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ തുലാവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബർ മൂന്ന് വരെയാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്. ഈ ദിവസങ്ങളിലെല്ലാം തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
അടുത്ത ദിവസങ്ങളിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം
01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
02-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
03-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം.
ഇന്നലെ എറണാകുളം ജില്ലയിൽ പെയ്ത ശക്തമായ മഴയിൽ എംജി റോഡിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറി. ഓടകൾ നിറഞ്ഞു കവിഞ്ഞ് റോഡിൽ വെള്ളം മുട്ടിനൊപ്പം എത്തിയിരുന്നു. പനമ്പള്ളി നഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഇടറോഡുകളിലും വെള്ളക്കെട്ടുണ്ടായി. നിലവിൽ മഴസാധ്യത മുന്നിൽ കണ്ടു ജാഗ്രത നിർദ്ദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
Comments