സ്വന്തം വീടുവിട്ട് ഹോസ്റ്റലിലോ മറ്റോ താമസിക്കുമ്പോഴാണ് പലപ്പോഴും നാം വീട്ടിലെ ഭക്ഷണത്തിന് എത്ര രുചിയുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് നല്ല രുചിയോടെ ഭക്ഷണം കഴിക്കാൻ അവധിയാവുന്നതും കാത്തിരിപ്പാണ്. ഹോസ്റ്റലിലോ റൂമിലോ ആവശ്യമായ സാധനങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പാചകം അത്ര സുഗമായി നടക്കാറില്ല. എന്നാൽ ഒരു ഇക്ട്രിക് കെറ്റിലും ചിക്കനും കുറച്ച് ചേരുവകളുമുണ്ടെങ്കിൽ അടിപൊളി ബട്ടർ ചിക്കൻ തയ്യാറാക്കിയാലോ?
സെലിബ്രിറ്റി ഷെഫായ പങ്കജ് ഭദൂരിയയാണ് ഇലക്ട്രിക് കെറ്റലിലെ ബട്ടർ ചിക്കന്റെ റെസിപ്പി പങ്കുവെച്ചിരിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.
ആദ്യം ഇലക്ട്രിക് കെറ്റിൽ എടുത്ത് അതിലേക്ക് പാചക എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് കുറച്ച് ജീരകം ഇട്ട് അതിലേക്ക് ബട്ടറും മുളകുപൊടിയും ചേർക്കാം.നന്നായി മിക്‌സ് ചെയ്ത് ചെറുതായി മുറിച്ചുവെച്ച ചിക്കന്റെ കഷ്ണങ്ങൾ,വെളുത്തുള്ളിയും തക്കാളിയും അരച്ചത്,വെള്ളം ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
ഇതിന് ശേഷം ഗരംമസാല,കുരുമുളക് പൊടി,കസ്തൂരി മേത്തി, എന്നിവ ചേർത്ത് ഇളക്കി പച്ചമണം മാറുന്നത് വരെ വേവിക്കുക. കുറുകുമ്പോൾ കറി മാറ്റി വെച്ച് കഴിക്കാം.















