ഒരുപക്ഷെ സിനിമാപ്രേമികൾ ഈ വർഷം ഏറ്റവുമധികം ചർച്ച ചെയ്ത ചിത്രമായിരിക്കും ജെയിംസ് കാമറൂൺ ഒരുക്കുന്ന ‘അവതാർ ദി വേ ഓഫ് വാട്ടർ’. 2009ൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം അവതാറിന്റെ രണ്ടാം ഭാഗമാണെന്നിരിക്കെ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണിത്.
സിനിമയുടെ ഒഫീഷ്യൽ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യപരമായി ഏറെ ആകർഷിക്കുകയും വൈകാരികമായി അടുപ്പം തോന്നുകയും ചെയ്യുന്ന സീക്വൻസുകൾ അടങ്ങിയ ട്രെയിലറാണ് അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. ജെയിംസ് കാമറൂൺ എഴുതി സംവിധാനം ചെയ്യുന്ന അടുത്ത ഇതിഹാസ സയൻസ്-ഫിക്ഷൻ ചിത്രമായിരിക്കും അവതാർ ദി വേ ഓഫ് വാട്ടർ എന്നാണ് ട്രെയിലർ പറഞ്ഞുറപ്പിക്കുന്നത്.
On December 16, return to Pandora.
Watch the brand-new trailer and experience #AvatarTheWayOfWater in 3D. pic.twitter.com/UtxAbycCIc
— Avatar (@officialavatar) November 2, 2022
ആരാധകർക്ക് ആദ്യ ചിത്രത്തിലൂടെ സുപരിചിതമായ പാൻഡോരയിലേക്കും പ്രിയപ്പെട്ട പല കഥാപാത്രങ്ങളിലേക്കും വീണ്ടും വാതിൽ തുറന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. രണ്ടര മിനിറ്റ് മാത്രമാണ് ദൈർഘ്യം. മനുഷ്യന്റെ ഇടപെടലിനെ ചെറുത്തുനിൽക്കുകയും പോരാടുകയും ചെയ്യുന്ന പാൻഡോര സമൂഹത്തെ വീണ്ടും കാണാനാകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സീക്വൽ ചിത്രം ഡിസംബർ 16നാണ് തിയേറ്ററുകളിൽ എത്തുക.
Comments