ക്രിമികടി കൊണ്ട് രക്ഷയില്ലെന്നാണോ? വിരശല്യത്തിന് കാരണമായ അണുക്കളെ പെരുകാൻ അനുവദിക്കുന്നത് നാം തന്നെ; പ്രതിവിധികൾ ഇവയാണ്..
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ക്രിമികടി കൊണ്ട് രക്ഷയില്ലെന്നാണോ? വിരശല്യത്തിന് കാരണമായ അണുക്കളെ പെരുകാൻ അനുവദിക്കുന്നത് നാം തന്നെ; പ്രതിവിധികൾ ഇവയാണ്..

How to Prevent Pinworms Infection

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 04:53 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ നേരിടുന്ന പ്രശ്‌നമാണ് വിരശല്യം. ക്രിമികടിയെന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. മുതിർന്നവർ പലപ്പോഴും ഇത് സഹിച്ചുകൊണ്ട് നടക്കുന്നത് പതിവാണ്. എന്നാൽ എന്തുകൊണ്ടാണ് ക്രിമികടി വരുന്നതെന്ന് മനസിലാക്കിയാൽ വിരശല്യം ഉണ്ടാകുന്നത് തടയാൻ സാധിക്കും. ഇവ ബാധിച്ചാൽ പെട്ടെന്ന് മാറ്റിയെടുക്കാനും കഴിയും..

ഉരുളൻ വിര (റൗണ്ട് വേം), കൊക്കപ്പുഴു (ഹുക്ക് വേം), കൃമി (പിൻ വേം), നാട വിര(ടേപ്പ് വേം), ചാട്ട വിര(വിപ് വേം) തുടങ്ങി വ്യത്യസ്ത തരം വിരകളുണ്ട്. മലദ്വാരത്തിന് ചുറ്റും അകത്തുമെല്ലാം വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നതാണ് വിരശല്യത്തിന്റെ ലക്ഷണം. പൊതുവെ കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുക. പകരുന്ന ഒരു രോഗം കൂടിയാണിത്. വീട്ടിൽ ഒരു അംഗത്തിന് വന്നാൽ സ്വാഭാവികമായും മറ്റുള്ളവർക്കും വരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് വിരശല്യത്തിന് മരുന്ന് കഴിക്കുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒരേസമയം കഴിക്കണമെന്ന് പറയപ്പെടുന്നത്.

എന്ററോബയാസിസ് അല്ലെങ്കിൽ ഓക്‌സിയുറിയാസിസ് എന്നും അറിയപ്പെടുന്ന അണുബാധയാണ് ക്രിമികടി. 8 മുതൽ 13 മില്ലിമീറ്റർ വരെ നീളമുള്ള വെളുത്ത വിരകളാണ് പൊതുവെ സ്ത്രീകളിൽ കാണപ്പെടുക. എന്നാൽ പുരുഷന്മാരിൽ 2 മുതൽ 5 മില്ലിമീറ്റർ വരെ മാത്രമേ വിരകൾക്ക് വലുപ്പം കാണൂ. വിരശല്യമുണ്ടെങ്കിൽ അസഹ്യമായ ചൊറിച്ചിലിനൊപ്പം പലർക്കും ഉറക്കം പോലും നഷ്ടപ്പെടാറുണ്ട്.

അണുബാധയുള്ളിടത്ത് സ്പർശിച്ചതിന് ശേഷം അതേ കൈവിരലുകൾ കൊണ്ട് മറ്റെവിടെയെങ്കിലും തൊടുന്നത് മൂലമാണ് വിരശല്യം പകരുന്നത്. ഒരാൾക്ക് വിരശല്യമുണ്ടെങ്കിൽ ആ വീട്ടിലെ തുണികളിൽ, തോർത്തുകളിൽ, കിടക്കയിൽ, വസ്ത്രങ്ങളിൽ, ഭക്ഷണ സാമഗ്രികളിൽ തുടങ്ങി എല്ലാതിലേക്കും അണുബാധ പകരാം. ഈ വസ്തുക്കൾ ഉപയോഗിക്കുന്ന അടുത്ത വ്യക്തിക്കും അണുബാധയുണ്ടാകുന്നു. അതിനാൽ കുട്ടികൾക്ക് വിരശല്യമുണ്ടായാൽ അവരുടെ കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എല്ലാം തന്നെ ശുചിയാക്കേണ്ടതാണ്.

നിലത്ത് വീഴുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതിലൂടെയും ക്രിമികടിയുണ്ടാകാം. അത്തരം ആഹാരസാധനങ്ങളിൽ അണുക്കൾ പറ്റിപ്പിടിക്കുകയും ഇത് കഴിക്കുന്നതിലൂടെ ശരീരത്തിനകത്തേക്ക് അണുക്കൾ പ്രവേശിക്കുകയും ചെയ്യുന്നു. തന്മൂലമാണ് ക്രിമികടി ഉണ്ടാകുന്നത്. പലപ്പോഴും നിലത്ത് വീണ ആഹാര സാധനങ്ങൾ ഒറ്റത്തവണ കഴുകി എടുത്ത് കഴിച്ചാലും ഇത് തന്നെ സംഭവിക്കാം. ചില അണുക്കൾ ശുദ്ധജലം തട്ടിയാലും പോകണമെന്നില്ല.

ക്രിമികടിയുണ്ടായാൽ മടികൂടാതെ ഡോക്ടറെ കാണുക എന്നതാണ് ചെയ്യേണ്ടുന്ന കാര്യം. മരുന്ന് ലഭിച്ചാൽ കുടുംബാംഗങ്ങൾ എല്ലാവരും കഴിക്കുകയും വേണം. ചിലയാളുകൾക്ക് ആദ്യ ഡോസ് മരുന്ന് ലഭിച്ചയുടനെ ഭേദമാകുന്നതാണ്. മരുന്ന് കഴിക്കുന്നതിനോടൊപ്പം വീട് നല്ലപോലെ വൃത്തിയാക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ചും നാം കിടക്കുന്ന ബെഡ്‌റൂം, കുളിമുറി എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.

ക്രിമികടിക്ക് കാരണമാകുന്ന അണുക്കൾ പൊതുവെ നഖങ്ങൾക്കിടയിൽ ഇരിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. നഖങ്ങൾ കടിക്കുന്ന ശീലവും ഒഴിവാക്കുക. ക്രിമികടിക്ക് വൈദ്യസഹായം തേടുന്നതിനോടൊപ്പം വസ്ത്രങ്ങൾ എല്ലാം ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക. വെയിലത്ത് ഇട്ട് ഉണക്കുകയും ചെയ്യുക. കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കിയതിന് ശേഷം ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് വിരശല്യത്തെ ഒരു പരിധിവരെ തടയുന്നതാണ്.

വെളുത്തുള്ളി കടിച്ച് തിന്നുന്നതിലൂടെയും കാരറ്റ് കഴിക്കുന്നതിലൂടെയും ക്രിമികടി മാറ്റിയെടുക്കാൻ സാധിക്കും. വീട്ടിൽ തന്നെ നടത്താവുന്ന പൊടിക്കൈകളാണിത്. വിരശല്യം ഗുരുതരമായ അവസ്ഥയിൽ ഈ പൊടിക്കൈകൾ ഫലപ്രദമാകില്ല. കുട്ടികൾക്ക് ഒരു വയസ് പ്രായമായാൽ ഓരോ ആറു മാസത്തെ ഇടവേളകളിലും വിരയ്‌ക്ക് മരുന്ന് കൊടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്നത്. ചിലരിൽ വിരമരുന്ന് അലർജിയുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മരുന്ന് വാങ്ങുക.

ShareTweetSendShare

More News from this section

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബിഹാർ സ്വദേശിയായ മൗലയ്‌ക്കായി വ്യാപക തിരച്ചിൽ

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies