അയേണ്‍ ഗുളികയ്ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 08:28 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് വിതരണം സംബന്ധിച്ച് ഗുരുതര പരാതി ഉയര്‍ന്നു. പ്രസവശേഷം ചികിത്സയിലായിരുന്ന യുവതിക്ക് ഡോക്ടര്‍ നിര്‍ദേശിച്ച അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ രോഗികള്‍ക്കുള്ള മരുന്ന് നല്‍കിയെന്നാണ് ആരോപണം. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

വൈക്കം ചെമ്മനാകരി സ്വദേശിനിയായ കെ.ബി. ഷൈനിമോളാണ് പരാതിക്കാരി. മേയ് 9-ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ മേയ് 10-ന് കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്‌ക്കും നവജാത ശിശുവിനും പനി ബാധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ചികിത്സ നല്‍കിയ ശേഷം മേയ് 26-നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ഡിസ്ചാര്‍ജ് സമയത്ത് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയെങ്കിലും, പിന്നീട് ലഭിച്ച ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് ഗുരുതര പിഴവ് പുറത്തുവന്നത്. അയേണ്‍ സപ്ലിമെന്റിന് പകരം പ്രമേഹ ചികിത്സയ്‌ക്കുള്ള മരുന്നാണ് നല്‍കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

തുടര്‍ച്ചയായി ആരോഗ്യ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് മരുന്ന് മാറി ലഭിച്ച വിവരം വ്യക്തമായത്. കഴിച്ചുകൊണ്ടിരുന്ന ഗുളികകള്‍ പരിശോധിച്ച ഡോക്ടര്‍മാരാണ് തെറ്റായ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതെന്ന് കുടുംബം അറിയിച്ചു.

ഏകദേശം 24 ദിവസത്തോളം തെറ്റായ മരുന്ന് കഴിക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ ഫാര്‍മസി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കെ.എസ്. സനീഷ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗര്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡെപ്യൂട്ടി സൂപ്രണ്ട് (ജനറല്‍), ഡെപ്യൂട്ടി സൂപ്രണ്ട് (അത്യാഹിത വിഭാഗം), ഗൈനക്കോളജി വിഭാഗം മേധാവി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സമിതിയെ ആശുപത്രി നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Tags: KOTTAYAM MEDICAL COLLEGEwrong medicine
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies