പ്രശസ്ത ഡച്ച് പോപ് ബാന്റായ വെംഗ ബോയ്സ് ഇന്ത്യയിൽ വിവിധ നഗരങ്ങളിൽ സംഗീത നിശ അവതരിപ്പിക്കും. മുംബെയിലാണ് ആദ്യ ഷോ. നവംബർ 4ന് സംഘം ആദ്യ പരിപാടി അവതരിപ്പിക്കും. 5ന് ഫീനിക്സ് മാർക്കറ്റ് സിറ്റിയിലും ആറിന് ബെംഗളൂരുവിലും ഗായക സംഘം സംഗീത നിശ നടത്തും.
ലോകത്തെ മികച്ച പോപ്പ് ബാന്റുകളിൽ ഒന്നാണ് വെംഗബോയ്സ്. 1996ൽ രൂപീകരിച്ച ബാന്റ് നിരവധി ഹിറ്റ് ഗാനങ്ങൾ സംഗീത ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ബൂം ബൂം ബൂം, വി ആർ ഗോയിങ് ടു ഇബിസ എന്നിവയാണ് പ്രധാന ഗാനങ്ങൾ.
ഗംഭീരമായ വേഷവിധാനങ്ങൾ, മിന്നുന്ന മേക്കപ്പ്, ഊർജ്ജസ്വലമായ ബീറ്റുകൾ, പാർട്ടി നമ്പറുകളിൽ ആനിമേറ്റഡ് ട്വിസ്റ്റ് എന്നിവയാൽ ആധിപത്യം പുലർത്തിയ ബാൻഡ് സംഗീത ലോകത്ത് പുതിയ പ്രവണത കൊണ്ടുവന്നു. പൂനയിൽ നടക്കുന്ന സംഗീതനിശയ്ക്ക് 799 മുതൽ 15,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ 799 മുതൽ 20,000 വരെയാണ് ടിക്കറ്റ് നിരക്ക്. 20,000 രൂപയുടെ വിഐപി ടിക്കറ്റിൽ എട്ട് പേരുളള ഗ്രൂപ്പിന് പ്രവേശിക്കാം.
റോട്ടർഡാം ആസ്ഥാനമായ സംഗീത ഗ്രൂപ്പിൽ ക്യാപ്റ്റൻ കിം(കിം സസാബോൺ), പാർട്ടിഗേൾ ഡിനൈസ്(ഡെനിസ് പോസ്റ്റ്-വാൻ റിജ്സ്വിജ്ക്), കൗബോയ് ഡോണി(ഡോണി ലതുപീരിസ്സ), സെയ്ലർബോയ് റോബിൻ(റോബിൻ പോർസ്) എന്നിവരാണ് അംഗങ്ങൾ.
Comments