രാഷ്ട്രീയത്തിന്റെ പോരിൽ നിന്നും നിങ്ങൾക്ക് പുറത്തുകടക്കാനാവുന്നില്ല; സംഗീതജ്ഞനെ കോടതി കയറ്റുന്നത് ഒരു കലാകാരനും ചേർന്ന പ്രവർത്തിയല്ല; തൈക്കുടം ബ്രിഡ്ജിനെ വിമർശിച്ച് ശ്രീനിവാസ്- Kantara, Thaikkudam Bridge, Varaha Roopam, Srinivas
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയത്തിന്റെ പോരിൽ നിന്നും നിങ്ങൾക്ക് പുറത്തുകടക്കാനാവുന്നില്ല; സംഗീതജ്ഞനെ കോടതി കയറ്റുന്നത് ഒരു കലാകാരനും ചേർന്ന പ്രവർത്തിയല്ല; തൈക്കുടം ബ്രിഡ്ജിനെ വിമർശിച്ച് ശ്രീനിവാസ്- Kantara, Thaikkudam Bridge, Varaha Roopam, Srinivas

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 11:31 am IST
Facebook
Twitter
WhatsAppTelegram

ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച് ജനഹൃദയങ്ങളിൽ കുടിയേറിയ ചിത്രമാണ് ‘കാന്താര’. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ഈ കന്നഡ ചിത്രം ബോസ്‌ക്‌സ് ഓഫീസിൽ വലിയ ഹിറ്റായി മാറി കഴിഞ്ഞു. സിനിമയോടൊപ്പം ‘വരാഹരൂപം’ എന്ന ഗാനവും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ കാന്താരയിലെ ഗാനം തങ്ങളുടെ നവരസം എന്ന ആൽബം കോപ്പിയടിച്ചതാണെന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് രംഗത്തു വന്നിരുന്നു. ബാൻഡിന്റെ പരാതിയെ തുടർന്ന് വരാഹരൂപം എന്ന പാട്ട് നിർത്തി വെയ്‌ക്കാൻ കോടതി ഉത്തരവുണ്ട്. എന്നാൽ ഇതിനെതിരെ സിനിമാ പ്രേമികളിൽ വലിയ ഒരു വിഭാഗം രംഗത്തു വന്നു. ചിത്രത്തിന്റെ ആത്മാവാണ് ഈ ഗാനമെന്നും, തൈക്കുടം ബ്രിഡ്ജിന്റെ കേസ് മോശമായി പോയി എന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമാ പ്രേമികൾ പ്രതികരിച്ചു. ഇപ്പോൾ, തൈക്കുടം ബ്രിഡ്ജിന്റെ പരാതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായകനായ ശ്രീനിവാസ്.

ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേർന്ന പ്രവർത്തിയല്ലെന്നാണ് ശ്രീനിവാസ് പ്രതികരിച്ചത്. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം എന്നും അങ്ങനെയാണെങ്കിൽ ആ പാട്ടിന്റെ നിർമ്മാതാക്കളോട് ഒരു ഫോൺ കോളിലൂടെ പറയാനാവണം എന്ന് ഗായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം, ഇക്കാര്യത്തിൽ കോടതിയിൽ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ശ്രീനിവാസന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,

‘തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേർന്ന പ്രവർത്തിയല്ല. കാന്താരയുടെ നിർമ്മാതാക്കളെ ന്യായീകരിക്കുന്നില്ല. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം. അങ്ങനെയാണെങ്കിൽ ആ പാട്ടിന്റെ നിർമ്മാതാക്കളോട് ഒരു ഫോൺ കോളിലൂടെ പറയാനാവണം. എന്നാൽ ഈ രണ്ട് ഗാനങ്ങളും 72 മേളകർത്താ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗിറ്റാർ റിഫുകളും ഗാനത്തിലെ ശ്രുതിയും തീർച്ചയായും സമാനമാണ്. എന്തിന് വേണ്ടിയാണ് കോടതിയിൽ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത്. ഇപ്പോൾ അതൊരു വലതുപക്ഷ- ഇടതുപക്ഷ പോരാട്ടമായി മാറിയിരിക്കുന്നു. മതതിന്റെയും രാഷ്‌ട്രീയത്തിന്റെയും പോരിൽ നിന്നും നിങ്ങൾക്ക് എന്തുകൊണ്ട് പുറത്തുകടക്കാനാവുന്നില്ല. കലാകാരന്മാർ എന്ന നിലയിൽ നമ്മൾ ഇതിൽ നിന്നെല്ലാം മാറി നിൽക്കേണ്ടതുണ്ട്’

Tags: srinivasKantaravaraha roopamThaikkudam Bridge
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies