കുടികൊള്ളുന്നത് വാസുകിയും നാഗയക്ഷിയമ്മയും ; മേയ്ക്കാട്ടുമന പാമ്പുമേക്കാട് ആയത് ഇങ്ങനെ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടികൊള്ളുന്നത് വാസുകിയും നാഗയക്ഷിയമ്മയും ; മേയ്‌ക്കാട്ടുമന പാമ്പുമേക്കാട് ആയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 04:11 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ നാഗങ്ങളെ ദൈവമായി കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്ന രീതി കാലാകാലങ്ങളാൽ നിലനിൽക്കുന്ന ഒന്നാണ്. പ്രാചീന കാലം മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. അതിനാൽ തന്നെ നാഗങ്ങളെ പൂജിക്കുന്നത് ഒരു വലിയ വിശ്വാസത്തെ ആധാരമാക്കിയാണ് നിലനിൽക്കുന്നത്. മണ്ണാറശാല ,ആമേട, വെട്ടിക്കോട് എന്നിങ്ങനെ നിരവധി നാഗക്ഷേത്രങ്ങൾ വിശ്വാസത്തിന്റെ പ്രതീകമായി നമ്മുടെ കേരളത്തിൽ ഇന്നും നിലനിൽക്കുന്നു.

അവയിൽ ഒന്നാണ് നാഗരാജാവായ വാസുകിയും സർപ്പയക്ഷിയമ്മയും കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പാമ്പുമേക്കാട്ട്മന .തൃശൂർ ജില്ലയിൽ മാളയ്‌ക്കടുത്താണ് ഈ മന സ്ഥിതിചെയ്യുന്നത്. മേയ്‌ക്കാട്ടു മന എന്ന് അറിയപ്പെട്ടിരുന്ന ഇവിടം സർപ്പാരാധന ആരംഭിച്ചതോടെ പാമ്പുമേക്കാട് എന്ന് അറിയപ്പെട്ടു തുടങ്ങി. വളരെ കൗതുകവും അവിശസനീയവുമായ ഒരു ചരിത്രമാണ് ഈ മനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. സന്താന സൗഭാഗ്യത്തിനും ,കുട്ടികളുടെ ഐശ്വര്യത്തിനും ,ചൊറി ,ചിരങ്ങ് ,അപസ്മാരം തുടങ്ങിയവയ്‌ക്ക് ദോഷപരിഹാരവുമാണ് വിശ്വാസികൾ മനയിൽ എത്തുന്നത്.

മന്ത്രതന്ത്രശാസ്ത്രത്തിൽ അഗാധ ജ്ഞാനമുള്ളവരായിരുന്നു മനയിലുള്ളവർ. എന്നാൽ ഇല്ലത്ത് എപ്പോഴും വലിയ ദാരിദ്ര്യമായിരുന്നു. അതിനിടെ കൊടുങ്ങല്ലൂരിലെ തിരുവഞ്ചികുളം ക്ഷേത്രത്തിൽ മനയിലെ മുതിർന്ന ഒരു നമ്പൂതിരി 12 വർഷത്തോളം ഭജനമിരുന്നു. ഭജന തീരുന്നതിന് മുൻപ് ഒരു ദിവസം കുളിക്കാനായി ക്ഷേത്ര കുളത്തിലേയ്‌ക്ക് പോയ അദ്ദേഹം അവിടെ തേജസ്വിയായ ഒരു മനുഷ്യനെ കണ്ടു. ആരാത് എന്ന തിരുമേനിയുടെ ചോദ്യത്തിന് , മേക്കാടിനു കുളിക്കാനുള്ള സമയമായിട്ടില്ല. അങ്ങ് നേരത്തെയാണ് ‘ തിരികെ പൊയ്‌ക്കോളു. എന്ന മറുപടിയാണ് അപരിചിതൻ നൽകിയത്. മേക്കാട് തിരുമേനി സംശയിച്ചു നിന്ന ശേഷം തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അപരിചിതൻ ഇങ്ങനെ ചോദിച്ചു. മേക്കാട് നാഗമാണിക്യം കണ്ടിട്ടുണ്ടോ? കാണണമെന്നാഗ്രഹമുണ്ടോ,, ശേഷം തന്റെ കൈയ്യിലെ  തിളങ്ങുന്ന നാഗമാണിക്യം തിരുമേനിക്ക് കാണിച്ചു കൊടുത്തു. കണ്ടിട്ട് തിരികെ നൽകാം എന്ന വാക്കിന്റെ പുറത്ത് തിരുമേനിയുടെ കയ്യിലേക്ക് ആ നാഗമാണിക്യം അപരിചിതൻ കൈമാറി.

തേജ്വസിയായ ആ മനുഷ്യന്റെ അനുവാദം വാങ്ങിയ തിരുമേനി കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെയും നാഗമാണിക്യം കൊണ്ടു പോയി കാണിച്ചു. നാഗമാണിക്യം കൈയ്യിൽ കിട്ടിയ കൊടുങ്ങല്ലുരെ തമ്പുരാന് അത് തിരികെ കൊടുക്കാൻ മനസ്സു വന്നില്ല. എന്നാൽ മേക്കാട് തിരികെ വേണമെന്ന ഉറച്ച നിലപ്പാട് എടുത്തതിനാൽ തമ്പുരാന് മനസ്സില്ലാ മനസ്സോടെ നാഗമാണിക്യം തിരികെ നല്കേണ്ടി വന്നു.നാഗമാണിക്യം തിരികെ നല്കിയതോടെ അപരിചിതൻ അപ്രത്യക്ഷനായി. പെട്ടെന്ന് അവിടെ വലിയ ഇരുട്ടു പരുന്നു. ഒരു വിധത്തിൽ കുളിച്ച മേക്കാട് ക്ഷേത്രത്തിലേക്ക്് പോയി. അന്ന് മേക്കാട് ക്ഷേത്ര ദർശനവും ഭജനയെല്ലാം കഴിഞ്ഞ് തിരികെയെത്തി പലതും ചിന്തിച്ച് ഉറക്കം വരാതെ കിടന്നു.
നാഴിക വെളുപ്പിന് മുമ്പേ ഉറക്കം വരാതെ കുളത്തിനരികിലേക്ക് മേക്കാട് നടന്നു. അന്നും ആ ദിവ്യതേജ്വസുള്ള മനുഷ്യനെ അദ്ദേഹം കണ്ടു. മേക്കാട് വേഗം ആയ്യാൾക്ക് അരുകിലേയ്‌ക്ക് ചെന്നു .അങ്ങ് ആരാണെന്ന മേക്കാടിന്റെ ചോദ്യത്തിന് മുന്നിൽ അപരിചിതന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. താൻ വാസുകിയാണെന്ന സത്യം അദ്ദേഹം വെളിപ്പെടുത്തി.

യഥാർത്ഥ രൂപം കാണണമെന്ന മേക്കാടിന്റെ ആഗ്രത്തിന്റെ പുറത്ത് വാസുകി മോതിരവിരലോളം വലുപ്പത്തിൽ അഞ്ചു തലയുള്ള സർപ്പമായി മേക്കാടിന് ദർശനമേകി. മോഹാലാസ്യപ്പെട്ടു വീണ മേക്കാട്ട് ഉണരുന്നതുവരെ വാസുകി കാവലായി നിന്നു. ഉണർന്നേഴുന്നേറ്റ മേക്കാട് വാസുകിയോടു അനുഗ്രഹം തേടി. എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ അവിടുന്ന് അടിയന്റെ ഇല്ലത്ത് ഉണ്ടാവണമെന്നും ഇല്ലത്തെ ദാരിദ്ര്യവും, ദു:ഖവും മാറ്റിതരണമെന്നും പറഞ്ഞു. തുടർന്ന് മേക്കാട് ഭജന തീർന്ന് പോകുന്ന ദിവസം അദ്ദേഹത്തിനൊപ്പം വാസുകിയും , നാഗയക്ഷിയമ്മയും ഇല്ലത്തേക്ക് പുറപ്പെട്ടു.

പുറപ്പെടുന്നതിന് മുൻപ് വാസുകി പറഞ്ഞിരുന്ന കാര്യങ്ങൾ ഇവയാണ്. ഞങ്ങളെ ഇല്ലത്തിന്റെ കിഴക്കിനിയിൽ കുടിയിരുത്തുക അവിടെ ഒരു കെടാവിളക്ക് സൂക്ഷിക്കുക. ഇല്ലത്തെ പറമ്പിൽ ധാരാളം സർപ്പങ്ങൾ വന്നു ചേരും.ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ഒഴിച്ച് പറമ്പിൽ മറ്റൊരിടത്തും തീ കത്തിക്കരുത്. പറമ്പ് കിളക്കുകയോ ഉഴുകുകയോ ചെയ്യരുത് .പറമ്പിൽ തുപ്പുകയോ മലമൂത്ര വിസർജജനം നടത്തുകയോ ചെയ്യരുത്. ഇല്ലത്തെപ്പറമ്പിൽ വച്ച് ആർക്കെങ്കിലും പാമ്പുകടിയേറ്റാൽ ഇല്ലത്തുള്ള ആരും ചികിത്സിക്കരുത് അത് സർപ്പദോഷത്തിന് കാരണമാകും. ഒടുവിൽ ഇല്ലത്തെത്തിയ മേക്കാട്, വാസുകി പറഞ്ഞ പ്രകാരം ഇല്ലത്തെത്തി കിഴക്കിനിയിൽ നാഗരാജാവിനും നാഗയക്ഷിയമ്മക്കും പ്രത്യേക പ്രതിഷ്ഠ നടത്തി.

അതിനു ശേഷം ധാരാളം സർപ്പങ്ങൾ മേക്കാട്ടു മനയിൽ വന്നു ചേർന്നു. സർപ്പാരാധനയ്‌ക്ക് പല ദിക്കുകളിൽ നിന്നും ധാരാളം ആളുകൾ മേക്കാട്ടു മനയിൽ വന്നതോടെ പാമ്പുമേക്കാട് എന്ന പേരും വന്നു ചേർന്നു. ഈ മനയിൽ ഇന്നും വാസുകി നല്കിയ നാഗമാണിക്യം ആർക്കും ദർശിക്കാൻ കഴിയാതെ അദൃശ്യമായി ഉണ്ടെന്ന വിശ്വാസം നിലനിൽക്കുന്നു. വൃശ്ചികമാസം ഒന്നാം തീയതിയാണ് പാമ്പുമേക്കാട്ടിൽ ഏറെ പ്രധാന്യം. വാസുകി മേക്കാടിനൊപ്പം ഇല്ലത്ത് വന്നു ചേർന്നത് ഈ ദിവസമാണെന്ന് കരുതുന്നു. ഇല്ലത്ത് പുതിയൊരാൾ ക്ഷേത്ര ചുമതലയേല്ക്കുന്നതും ഈ ദിവസമാണ്. ആ ദിവസം ഇവിടെ കളമെഴുത്തുപാട്ടും നടത്തുന്നു. പാമ്പുമേക്കാട് ഒരു കുഞ്ഞ് പിറന്നാൾ അതിനെ നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിൽ കൊണ്ടുപോയി തൊഴീയിക്കും .പാമ്പുമേക്കാട്ടു മനക്കാർക്കാണ് നാഗർകോവിൽ ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല. നാഗരാജാവിന്റെ ശിരസ്സ് നാഗർകോവിലും ഉടല് മണ്ണാറാശാലയിലും വാല് പാമ്പുമേക്കാട് ആണെന്നും വിശ്വസിക്കപ്പെടുന്നു.

 

 

ShareTweetSendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies