തിരുവനന്തപുരം : ഷാരോൺ കൊലപാതകക്കേസിൽ പ്രതി ഗ്രീഷ്മയുട വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി. ഷാരോണിന് കൊടുത്ത വിഷത്തിന്റെ ബാക്കിയെന്ന് സംശയിക്കുന്ന പൊടി വീട്ടിൽ നിന്ന് കണ്ടെടുത്തു. കഷായം ഉണ്ടാക്കിയ പാത്രവും പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകം ആസൂത്രണം ചെയ്തതിന് പിന്നാലെ കഷായത്തിൽ വിഷം കലർത്തുകയായിരന്നു. ഈ വിഷത്തിന്റെ ബാക്കി ഗ്രീഷ്മ വീട്ടിൽ തന്നെ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം. ഇത് കേസിൽ നിർണായകമാണ്.
നേരത്തെ ജ്യൂസിലും വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എന്ത് വിഷമാണ് കലർത്തിയത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്.
അതേസമയം പോലീസ് സീൽ ചെയ്ത ഗ്രീഷ്മയിടെ വീട് ഇന്നലെ അജ്ഞാതർ കുത്തിത്തുറന്നിരുന്നു. ഷാരോണിനെ കൊന്നത് താനാണെന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നിരുന്നു. ഇത്തരം സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
Comments