കിണറിൽ ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം!; കിണർവെള്ളം ശുദ്ധമാക്കാനുള്ള ചില മാർ​ഗങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിണറിൽ ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം!; കിണർവെള്ളം ശുദ്ധമാക്കാനുള്ള ചില മാർ​ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 10:30 am IST
FacebookTwitterWhatsAppTelegram

കുടിക്കാൻ ഏറ്റവും ശുദ്ധം കിണർ വെള്ളമാണ് എന്ന് കരുതുന്നവരാണ് നമ്മൾ. എന്നാൽ നാം കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ കിണർ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത വിധം മോശമാകും. കൃത്യമായ ഇടവേളകളിൽ കിണർ വൃത്തിയാക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യണം. ശുദ്ധീകരിക്കാതെ കിടക്കുന്ന വെള്ളത്തിൽ ബാക്ടീയകളും ഇരുമ്പിന്റെ അംശവും ഉണ്ടാകാൻ സാധ്യതയേറെയാണ്. എങ്ങനെയാണ് കിണർ വൃത്തിയാക്കേണ്ടത്. ആദ്യം കിണർ വെള്ളം മുഴുവൻ പുറത്തു കളയുകയാണ് വേണ്ടത്. അതിനായി പമ്പോ തൊട്ടിയോ ഉപയോഗിക്കാം. നല്ലപോലെ വൃത്തിയാക്കാൻ കിണറിൽ ഇറങ്ങേണ്ടിയിരിക്കുന്നു. കിണറിനുള്ളിൽ വളർന്നു നിൽക്കുന്ന ചെടികൾ എല്ലാം കളയുക. അടിത്തട്ടിൽ അടിഞ്ഞു കിടക്കുന്ന ഇലകൾ, ചെളി തുടങ്ങിയ മാലിന്യങ്ങളെല്ലാം പൂർണ്ണമായും കളയണം. ഉറവയുള്ള കിണറാണെങ്കിൽ പുതിയ വെള്ളം ഇതിനകം തന്നെ ഊറി വന്നിട്ടുണ്ടാകും. എന്നാൽ ഈ വെള്ളം ഉടൻ ഉപയോ​ഗിക്കാൻ പാടില്ല. ശുദ്ധീകരിച്ച ശേഷമെ വെള്ളം ഉപയോ​ഗിക്കാൻ പാടുള്ളു. ഇതിനായി ബ്ലീച്ചിം​ഗ് പൗണ്ടർ ഉപയോ​ഗിക്കാം.

1000 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം മുതൽ 5 ഗ്രാം വരെ ബ്ലീച്ചിം​ഗ് പൗഡർ ലയിപ്പിക്കുക. ഇത് അര മണിക്കൂറെങ്കിലും അനക്കാതെ വയ്‌ക്കണം. അതു കഴിഞ്ഞ് കാണുന്ന തെളിഞ്ഞ വെള്ളം മാത്രമെടുത്ത് കിണറിലേക്ക് ഒഴിക്കാം. തുടർന്ന് തൊട്ടി കിണറിനകത്ത് ഇട്ട് വെള്ളം ഇളക്കുക. ഈ പ്രക്രിയ എല്ലാം കഴിഞ്ഞ് ചുരുങ്ങിയത് 12 മണിക്കൂർ കഴിഞ്ഞു മാത്രമെ വെള്ളം വീട്ടാവശ്യത്തിനായി എടുക്കാവൂ. നിരന്തരം ഉപയോഗിക്കുന്ന കിണർ ആറ് മാസം കൂടുമ്പോൾ ബ്ലീച്ചിം​ഗ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുന്നത് നല്ലതാണ്. മഴക്കാലം തീരാറാകുമ്പോഴും വേനൽക്കാലത്തിന്റെ ആരംഭത്തിലും കിണർ വൃത്തിയാക്കാം.

വർഷങ്ങളോളം ഉപയോഗശൂന്യമായി കിടക്കുന്ന കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. വളരെ കാലം ഉപയോഗ ശൂന്യമായി കിടക്കുന്ന കിണറിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. കാർബൺഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ ഉണ്ടാകുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളിൽ കിണറിൽ ഇറങ്ങുന്നത് വ്യക്തിയുടെ മരണത്തിലേക്ക് വരെ നയിക്കാം. ഈ അവസ്ഥയിൽ ആദ്യം മെഴുകുതിരിയോ മറ്റോ കത്തിച്ച് കിണറ്റിലേക്ക് ഇറക്കുക. അതു കെട്ടുപോയാൽ അതിന‍ർത്ഥം അവിടെ ഓക്സിജന്റെ അളവ് കുറവാണ് എന്നാണ്. ശ്വാസം എടുക്കാൻ ബുദ്ധി മുട്ടുള്ളവർ കിണറ്റിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

കിണറിനുള്ളിലേക്ക് സൂര്യപ്രകാശം വീഴുന്നത് വളരെ നല്ലത്. സൂര്യപ്രകാശത്തിലെ യു വി കിരണങ്ങൾക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. കിണറിൽ ഇലകൾ വീഴാതെ വലയിട്ട് മൂടണം. ഇരുമ്പ് കൊണ്ടുള്ള ഗ്രിൽ ഇടുന്നതും നല്ലതാണ്. എന്നാൽ കൃത്യമായ ഇടവേളകളിൽ ​ഗ്രില്ല് പെയിന്റ് അടിച്ചില്ലെങ്കിൽ തുരമ്പ് പിടിക്കുകയും കിണറ്റിലെ വെള്ളത്തിൽ അത് ഇളകി വീഴുകയും ചെയ്യും. മോട്ടർ ഉപയോഗിച്ചാണ് വെള്ളം എടുക്കുന്നതെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് തൊട്ടി ഉപയോഗിച്ച് വെള്ളം ഇളക്കികൊടുക്കണം. മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യാം. ഇതിലൂടെ ഓക്സിജൻ വെള്ളത്തിൽ കൂടുതൽ നന്നായി ലയിക്കും.

 

Tags: WELL
ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies