എറണാകുളം: കൊച്ചിയിൽ കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. 12 കോടിയുടെ ജിഎസ്ടിയാണ് ഇരുവരും ചേർന്ന് തട്ടിയത്.
ആക്രി കച്ചവടത്തിന്റെ മറവിൽ ആയിരുന്നു തട്ടിപ്പ്. വ്യാജ ബില്ലുകൾ ഉണ്ടാക്കി ഇവർ നികുതിവെട്ടിക്കുകയായിരുന്നു. ജൂണിലാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്. ഇതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു.
ഊർജ്ജിത അന്വേഷണത്തിനൊടുവിൽ ജിഎസ്ടി കോട്ടയം യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.
Comments