മേയറുടെ ഓഫീസിലെ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചു? കത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി; ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയറുടെ ഓഫീസിലെ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചു? കത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി; ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 01:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ലക്ഷ്യമിട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി. ഇക്കാര്യത്തിൽ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തെളിവുകൾ നശിപ്പിക്കാനാണെന്നും ബിജെപിയുടെ സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. മേയറുടെ ഓഫീസിലെ ഹാർഡ് ഡിസ്‌ക് നശിപ്പിക്കപ്പെട്ടതായിട്ടാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. വിദ്യാഭ്യാസം നേടിയ യോഗ്യരായ യുവാക്കൾക്ക് സർക്കാർ സർവ്വീസിൽ തൊഴിൽ നേടാനുളള അവസരം നിഷേധിക്കുകയാണ് ഇതിലൂടെ സിപിഎം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവം ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണം. കോടതി സ്വമേധയാ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. അഴിമതി സിപിഎം സർക്കാരിന് പുതുമയല്ല. സ്വർണ അഴിമതി, ലോട്ടറി അഴിമതി, മദ്യ അഴിമതി, ലഹരി അഴിമതി അങ്ങനെ സിപിഎം മുഴുവൻ അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് പ്രകാശ് ജാവദേക്കർ പരിഹസിച്ചു.

സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് പ്രാകൃതമായ അക്രമം നടത്തുകയാണ്. രാസവസ്തുക്കൾ കലർത്തിയ ടിയർഗ്യാസും ഗ്രനേഡുകളുമാണ് പ്രയോഗിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടുന്ന രീതി ഇതല്ല. പോലീസിന്റെ നടപടി അപലപിക്കുന്നു. ഇതിന് ഉത്തരവാദികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു.

ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലേക്ക് പാർട്ടിക്കാരയവരെ നിയമിക്കാൻ മുൻഗണനാ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. ഇത് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചോർന്നതോടെ മാദ്ധ്യമങ്ങൾ വാർത്തയാക്കുകയായിരുന്നു. മേയർക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും രാജിവെക്കില്ലെന്ന നിലപാടിലാണ് ആര്യ രാജേന്ദ്രൻ.

Tags: arya rajendranPRAKASH JAVADEKKAR
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies