അരുതേ....അറിയാതെ പോകരുതേ പേരയിലയുടെ ഗുണങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുതേ….അറിയാതെ പോകരുതേ പേരയിലയുടെ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 01:00 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ നാട്ടിൻ പുറങ്ങളിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന ഒരു പഴമാണ് പേരക്ക. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പേരക്ക നമുക്ക് നൽകുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല. ഇത് ഭൂരിഭാഗം പേർക്കും അറിയുന്നകാര്യവുമാണ്. എന്നാൽ പേരക്കയുടെ ഗുണങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള നമുക്ക് പേരക്കയുടെ ഇല നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ല. സൗന്ദര്യവർദ്ധക വസ്തുവായും, രക്തത്തിലെ പഞ്ചാസരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം ഉപയോഗിക്കാവുന്ന പേരയിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കൊളസ്‌ട്രോൾ രോഗികൾക്ക് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ പേരയുടെ ഇല ഉപയോഗിക്കാവുന്നതാണ്. പേരയിലയിട്ട ചായ ദിവസേന കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയുന്നതിനും, നല്ല കൊളസ്‌ട്രോൾ ഉയരുന്നതിനും സഹായിക്കും. പ്രമേഹം നിയന്ത്രിക്കാനും ഈ ഇല ഉപയോഗിക്കാം. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു. ഇതിന് പുറമേ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്ന ചുമ, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു. വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരും പേരയിലയിട്ട് വെള്ളം കുടിയ്‌ക്കുന്നത് ഉത്തമമായിരിക്കും.

ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരയില. അതിനാൽ ചർമ്മം, മുടി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി ഈ ഇല ഉപയോഗിക്കാം. പേരയില അരച്ച് പുരട്ടുന്നത് മുഖക്കുരു തടയാനുള്ള ഉത്തമ മാർഗ്ഗമാണ്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതെയാക്കാനും പേരയില അരച്ച് തേയ്‌ക്കാം. നിത്യേന പേരയില അരച്ച് പുരട്ടുന്നത് മുഖത്തിലെ ചുളിവുകൾ ഇല്ലാതെയാക്കുന്നു. ഉണങ്ങിയ പേരയിലകൾ പൊടിച്ച് ചേർത്ത വെള്ളത്തിൽ കുളിയ്‌ക്കുന്നത് ത്വക്കിലെ ചൊറിച്ചിൽ ഇല്ലാതെയാക്കുന്നു.

മുടികൊഴിച്ചിൽ മാറാനുള്ള ഉത്തമമായ മരുന്നാണ് പേരയില. പേരയിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും തല കഴുകുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. പേരയില അരച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നതും മുടികൊഴിച്ചിലിന് ഉത്തമമാണ്. താരൻ മാറാനും ഈ രീതി പരീക്ഷിക്കാം.

വായ്‌നാറ്റം ഇല്ലാതാക്കാൻ പേരയിലയ്‌ക്ക് കഴിയും. ദിവസവും രാവിലെ രണ്ടോ മൂന്നോ പേരയില വായിലിട്ട് ചവയ്‌ക്കുന്നത് നല്ലതാണ്. ഇതിന് ശേഷം പല്ല് തേക്കാം. പേരയില പല്ല് തേയ്‌ക്കാനും ഉപയോഗിക്കാം. പേരയില നല്ലതുപോലെ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിൽ ഉപ്പുപൊടി കൂടെ ചേർത്ത് പല്ലു തേക്കുന്നത് പല്ലിന് നിറം ലഭിക്കാൻ സഹായിക്കും.

ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies