കാസർകോട് : വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആവിക്കരയിലാണ് സംഭവം. വയനാട് സ്വദേശി ജയപ്രകാശ് നാരായണൻ (45) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ ഭാര്യ രമ വിഷം ഉള്ളിൽ ചെന്ന് മരിച്ചിരുന്നു. ഭാര്യയാണ് തനിക്ക് വിഷം നൽകിയതെന്നാണ് ജയപ്രകാശ് നൽകിയ മൊഴി.
നവംബർ ഏഴിനാണ് രമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയപ്രകാശ് വിഷം ഉള്ളിൽ ചെന്ന് തീർത്തും അവശനായ നിലയിലായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രമ തനിക്ക് വിഷം നൽകിയെന്നും പിന്നീട് രമയും വിഷയം കഴിച്ചെന്നുമാണ് ജയപ്രകാശ് മൊഴി നൽകിയത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിട്ടുണ്ട്.
Comments