ഉറങ്ങാൻ കിടന്നപ്പോൾ ശതകോടീശ്വരൻ, കണ്ണ് തുറന്നപ്പോൾ നയാപെെസയില്ല;യുവാവിന് സംഭവിച്ച പതനത്തിൽ ഞെട്ടിത്തരിച്ച് ലോകം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉറങ്ങാൻ കിടന്നപ്പോൾ ശതകോടീശ്വരൻ, കണ്ണ് തുറന്നപ്പോൾ നയാപെെസയില്ല;യുവാവിന് സംഭവിച്ച പതനത്തിൽ ഞെട്ടിത്തരിച്ച് ലോകം

Bankman-Fried’s Assets Plummet From $16 Billion to Zero in Days

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 08:11 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ക്രിപ്‌റ്റോ എക്‌സ്ചേഞ്ച് എഫ്ടിഎക്‌സിന്റെ സിഇഒ ആയ സാം ബാങ്ക്മാൻ ഫ്രൈഡിന്റെ ശതകോടീശ്വര പദവി നഷ്ടമായി.ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ഒരു ദിവസം കൊണ്ട് മാത്രം സാമിന്റെ 94 ശതമാനത്തോളം ആസ്തിയാണ് ഇടിഞ്ഞത്. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും തന്റെ ആസ്തിയിൽ 16 ബില്യൺ ഡോളർ അതായത് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സാം ബാങ്ക്മാന് വന്നിരിക്കുന്നത്.

എഫ്ടിഎക്സിനെ എതിരാളികളായ ബിനാൻസ് ഏറ്റെടുക്കുന്നു എന്ന പ്രഖ്യാപനം വന്നതാണ് സാമിന് തിരിച്ചടിയായിരിക്കുന്നത്. ബിനാൻസ് സിഇഒ ചാങ്‌പെങ് സാവോ ട്വിറ്ററിലൂടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഫ്ടിഎക്‌സ് സഹായം അഭ്യർത്ഥിച്ചെന്നും കമ്പനിയെ പൂർണ്ണമായും ഏറ്റെടുക്കുകയാണെന്നും ആയിരുന്നു ബിനാൻസ് സിഇഒയുടെ ട്വീറ്റ്. ഇതിന് മുൻപ് മുമ്പ് 15.2 ബില്യൺ ഡോളറോളം ആയിരുന്നു സാമിന്റെ ആസ്തി. ട്വീറ്റ് വന്നതിന് ശേഷം ഒറ്റരാത്രികൊണ്ട് 14.6 ബില്യൺ ഡോളറിന്റെ ഇടിവാണ് ആസ്തിയിൽ ഉണ്ടായത്.

ഇതിന് പിന്നാലെ ക്രിപ്റ്റോ ലോകം കണ്ട ഏറ്റവും വലിയ ബാധ്യതകളുമായി ക്രിപ്റ്റോ എക്സ്ചേഞ്ച് എഫ്ടിഎക്സ് പാപ്പർ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. സാം ബാങ്ക് മാൻ എഫ്ടിഎക്‌സിന്റെ സിഇഒ പദവിയും ഒഴിഞ്ഞു. ജോൺ ജെ റെ ആണ് കമ്പനിയുടെ പുതിയ സിഇഒ.

2019ൽ ആണ് സുഹൃത്ത് ഗ്യാരി വാംഗുമായി ചേർന്ന് സാം ബാങ്ക്മാൻ എഫ്ടിഎക്‌സ് എന്ന ക്രിപ്‌റ്റോ എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചത്. ക്രിപ്‌റ്റോ വിപണി തകർന്നപ്പോൾ പ്രതിസന്ധിയിലായ എക്‌സ്‌ചേഞ്ചുകളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ സാം നടത്തിയ പ്രവർത്തനങ്ങൾ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

എഫ്ടിഎക്‌സിന് കീഴിലുള്ള പ്ലാറ്റ്ഫോം അൽമേദ റിസർച്ച് തകർന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പറയുന്നത്. എഫ്എടിഎക്സിന്റെ ക്രിപ്റ്റോ ടോക്കൺ എഫ്ടിടി നിക്ഷേപകർ പിൻവലിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. തുടർന്നാണ് കമ്പനി ബിനാൻസിനെ സമീപിച്ചത്. അതേസമയം സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനത്തിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി ബാങ്ക്മാന് നേരിടേണ്ടി വരും.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies