ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ പരാജയപ്പെട്ട ഇന്ത്യയെ പരിഹസിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ട്വീറ്റിന് രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യൻ ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു . So, this Sunday, it’s: 152/0 vs 170/0.” – ഇങ്ങനെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഇതിന് ഇർഫാന്റെ മറുപടി ഇങ്ങനെയായിരുന്നു ‘ ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം. ഞങ്ങളുടെ സന്തോഷത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, മറ്റുള്ളവരുടെ വേദനയിൽ നിങ്ങൾ സന്തുഷ്ടരാണ്. അതിനാൽ, നിങ്ങളുടെ സ്വന്തം രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത് ‘ . ഇർഫാന്റെ മറുപടി ഇന്ത്യയിലെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
മത്സരത്തിൽ ന്യൂസിലൻഡിനെ പാകിസ്താൻ തോൽപ്പിച്ച ആദ്യ സെമിഫൈനലിന് ശേഷം പത്താൻ ട്വിറ്ററിൽ കുറിച്ചു. “ഇത് കളിക്കാരനുള്ളതല്ല. ഒരിക്കലുമല്ല,”
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും കടം തിരിച്ചടവിന്റെ വർദ്ധിച്ചുവരുന്ന ഭാരവും കാരണം പാകിസ്താൻ സാമ്പത്തിക രംഗത്ത് വൻ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ് . അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിക്ക് ഇർഫാൻ നൽകിയ മറുപടി അർത്ഥപൂർണ്ണമാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരമൊഴിഞ്ഞത് മുതൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. ഇമ്രാൻ ഖാൻ സർക്കാർ വീഴുകയും ഷെഹ്‌ബാസ് ഷെരീഫ് അധികാരമേറ്റെടുക്കുകയും ചെയ്തിട്ടും രാജ്യത്തിന് സാമ്പത്തിക വേഗത കൈവരിക്കാനായില്ല.
പാകിസ്താനിൽ ന്യൂനപക്ഷ പീഡനവും വർധിച്ചുവരികയാണ്. മെച്ചപ്പെട്ട ജീവിതത്തിനായി, പൗരന്മാർ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ പൗരത്വ അപേക്ഷകളിൽ 70 ശതമാനത്തിലധികം പാക് പൗരന്മാരാണ്. ഈ സാഹചര്യത്തിൽ സ്വന്തം രാജ്യത്തിന്റെ കാര്യം ശ്രദ്ധിക്കാതെ ഇന്ത്യയുടെ തോൽവി ആഘോഷിക്കാനെത്തിയ പാക് പ്രധാനമന്ത്രിയ്‌ക്ക് ഉചിതമായ മറുപടിയാണ് ഇർഫാൻ നൽകിയിരിക്കുന്നത് .
Comments