പുതിയ തൊഴിൽ ഇൻഷുറൻസ് ; ചേരാതിരിക്കുന്നവർക്ക് 400 ദിർഹം പിഴ ഈടാക്കാനൊരുങ്ങി അധികൃതർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

പുതിയ തൊഴിൽ ഇൻഷുറൻസ് ; ചേരാതിരിക്കുന്നവർക്ക് 400 ദിർഹം പിഴ ഈടാക്കാനൊരുങ്ങി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 12:38 pm IST
FacebookTwitterWhatsAppTelegram

അബുദാബി : യുഎഇയിൽ പുതിയ ഇൻഷുറൻസിന്റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ഈടാക്കും. കമ്പനി പാപ്പരാവുകയോ നിശ്ചലമാവുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന പദ്ധതിയാണ് പുതിയ തൊഴിൽ ഇൻഷുറൻസ്. ജനുവരി മുതൽ ഇൻഷുറൻസ് നിലവിൽ വരും.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് രാജ്യം പുതിയ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഇതിൽ ഭാഗമാകാത്തവർക്കാണ് പിഴയെന്ന് തൊഴിൽ പരാതി വകുപ്പ് അറിയിച്ചു. തവണകളായി ഇൻഷൂറൻസ് തുക നൽകുന്ന ജീവനക്കാർ 3 മാസത്തിലധികം തുക കുടിശികയാക്കിയാൽ 200 ദിർഹം അധികം നൽകേണ്ടി വരും. ജീവനക്കാർക്ക് ജോലി പോയാൽ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്. തൊഴിലാളിയുടെ പരിധിയിൽ പെടാത്ത കാര്യങ്ങളാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പ്രയോജനപ്പെടും.

സുരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് കമ്പനി പ്രതിസന്ധി നേരിടുമ്പോൾ സേവനാനുകൂല്യങ്ങളും മടക്കയാത്രാ വിമാന ടിക്കറ്റും ഉറപ്പാക്കാൻ ഇൻഷുറൻസിലൂടെ സാധിക്കും. സ്വകാര്യ മേഖലയിൽ മാത്രമല്ല ഫെഡറൽ സർക്കാർ ജീവനക്കാരെ ഉൾപ്പെടെ സ്വദേശി, വിദേശി ഭേദമില്ലാതെ എല്ലാവരെയും ഇൻഷുറൻസിന്റെ പരിധിയിലാക്കി. രാജ്യത്തെ 9 ദേശീയ ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം പുതിയ ഇൻഷുറൻസ് സംബന്ധിച്ച് ധാരണയായി. ഈ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ഇൻഷുറൻസ് പാക്കേജ് രേഖകൾ ജനുവരി മുതൽ നൽകും. 12 മാസത്തിനു ശേഷമാണ് ആനുകൂല്യങ്ങൾക്ക് അർഹത.

മന്ത്രാലയ വെബ് സൈറ്റ്, ഇൻഷുറൻസ് സ്ഥാപനങ്ങളുടെ മൊബൈൽ ആപ്, രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങളുടെ സ്മാർട്ട് സംവിധാനം, മണി എക്സ്ചേഞ്ചുകൾ, സ്വയം സേവന സംവിധാനങ്ങൾ, ബിസിനസ് വെബ് സൈറ്റുകൾ, ഇത്തിസലാത്ത്, ഡൂ കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് പുറമെ മന്ത്രാലയത്തിലേക്ക് മൊബൈൽ സന്ദേശം അയച്ചും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാം. പ്രതിമാസം, മൂന്നു മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങനെ തവണ വ്യവസ്ഥകൾ തിരഞ്ഞെടുക്കാൻ അപേക്ഷകർക്ക് സാധിക്കും.

 

Tags: insurance
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies