ഞാൻ തീവ്രവാദിയല്ല ഇരയാണ്;മുദ്രകുത്തിയാലും കാലം സത്യം തെളിയിക്കും; ജയിൽ മോചിതനായ ശേഷം പ്രതികരണവുമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ തീവ്രവാദിയല്ല ഇരയാണ്;മുദ്രകുത്തിയാലും കാലം സത്യം തെളിയിക്കും; ജയിൽ മോചിതനായ ശേഷം പ്രതികരണവുമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി

'Victim, not terrorist': Rajiv Gandhi assassination convict Ravichandran after release

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഉത്തരേന്ത്യയിലെ ജനങ്ങൾ തങ്ങളെ തീവ്രവാദിയായോ കൊലയാളിയായോ അല്ല ഇരകളായാണ് കാണേണ്ടതെന്ന് രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വെറുതെവിട്ട പ്രതി രവിചന്ദ്രൻ. ജയിൽമോചിതനായ ശേഷമാണ് രവിചന്ദ്രന്റെ പ്രതികരണം. ശക്തിയും സമയവുമാണ് ആരാണ് തീവ്രവാദിയെന്നും സ്വാതന്ത്ര്യസമര സേനാനിയെന്നും നിശ്ചയിക്കുന്നത്. ഭീകരവാദികളായി മുദ്രകുത്തിയാലും കാലം നമ്മളെ നിരപരാധികളായി വിധിക്കുമെന്നും രവിചന്ദ്രൻ കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവും രവിചന്ദ്രൻ നിഷേധിച്ചു. ഞങ്ങൾ തമിഴിന്റെ അഭിമാനം കൊണ്ടാണ് തമിഴ് പ്രസ്ഥാനത്തിന് വേണ്ടി ചില കാര്യങ്ങൾ ചെയ്തത്, എന്നാൽ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ല. ജീവപര്യന്തമോ വധശിക്ഷയോ അനുഭവിക്കാൻ വേണ്ടിയുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രവിചന്ദ്രൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി വധക്കേസിലെ രവിചന്ദ്രനടക്കമുള്ള ആറ് പ്രതികളും 31 വർഷത്തെ ജയിൽവാസത്തിന് ശേഷം ജയിൽമോചിതരായത്.രവിചന്ദ്രനെ തൂത്തുക്കുടിയിലെ ബന്ധുക്കളെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം പ്രയോഗിച്ച് 30 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച പേരറിവാളനെ മോചിപ്പിക്കാൻ ഈ വർഷം മെയ് 18 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും ഹർജി നൽകി. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുൻ ഉത്തരവ് മറ്റെല്ലാ കുറ്റവാളികൾക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ ജയിൽമോചിതരാക്കാൻ ഉത്തരവിടുകയായിരുന്നു.

1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ധനു എന്ന വനിതാ ചാവേറിന്റെ ആക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്

Tags: Supreme CourtRajiv Gandhi assassination case
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies