അമരാവതി; രാജ്യത്ത് പലയിടങ്ങളിലായി ബുൾഡോസർ പ്രയോഗങ്ങൾ നടക്കാറുണ്ട്. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ യുപി സർക്കാർ പ്രയോഗിക്കുന്ന ബുൾഡോസർ നടപടി പ്രസിദ്ധവുമാണ്. ഇപ്പോഴിതാ മറ്റൊരു ബുൾഡോസർ പ്രയോഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തവണ ജെസിബി എത്തിയത് കിണറ്റിൽ വീണ ആനയുടെ രക്ഷയ്‌ക്കായിട്ടായിരുന്നു.
വലിയ ഒരു കിണറിലേക്ക് അബദ്ധത്തിൽ വീണ ആനയെയാണ് ബുൾഡോസർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നവംബർ 14-നായിരുന്നു സംഭവം. കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരായിരുന്നു നേതൃത്വം നൽകിയത്.
ചിറ്റൂരിലെ ഗുണ്ഡ്‌ല ഗ്രാമത്തിലെ കിണറ്റിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആന വീണത്. ആനയുടെ മസ്തകം ഉൾപ്പെടെ മുങ്ങുന്ന തരത്തിൽ കിണറ്റിൽ വെള്ളമുണ്ടായിരുന്നു. കരകയറാൻ കഴിയാതെ ആന ചിന്നംവിളി തുടങ്ങിയപ്പോൾ പ്രദേശവാസികൾ ഓടിയെത്തി. തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാ പ്രവർത്തകരും സ്ഥലത്തെത്തുകയായിരുന്നു.
ജെസിബി ഉപയോഗിച്ച് കിണറിന്റെ അരികുവശം പൊളിച്ചുമാറ്റി. ആനയ്‌ക്ക് കയറിവരാനുള്ള സംവിധാനം സൃഷ്ടിച്ചു. ഏറെ പാടുപെട്ടാണെങ്കിലും ആന ഏന്തിവലിഞ്ഞ് കരയിലേക്ക് കയറിവന്നു. രക്ഷപ്പെട്ട് അവിടെ നിന്നും ഓടിപോകുന്ന ആനയെയും പിന്നീടുള്ള ദൃശ്യങ്ങളിൽ കാണാം.
വൈറലായ വീഡിയോ ഇതാ..
#WATCH | An elephant that fell into a well Monday night in Gundla Palle village of Andhra Pradesh's Chittoor is rescued by a joint team of forest officials & fire brigade pic.twitter.com/S8tSB4OL6V
— ANI (@ANI) November 15, 2022
Comments