ഇന്റലിജൻസിലെ അതികായൻ , മോദിയുടെ ദൂതൻ ; പിണറായിയ്ക്ക് നേരെ തോക്ക് ചൂണ്ടിയത് തമിഴ്നാട് ഗവർണർ ആർ എൻ രവിയോ ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്റലിജൻസിലെ അതികായൻ , മോദിയുടെ ദൂതൻ ; പിണറായിയ്‌ക്ക് നേരെ തോക്ക് ചൂണ്ടിയത് തമിഴ്നാട് ഗവർണർ ആർ എൻ രവിയോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 08:21 pm IST
FacebookTwitterWhatsAppTelegram

ഗവർണർ റബ്ബർ സ്റ്റാമ്പുകളല്ലെന്ന് മന്ത്രി പി.രാജീവിന്റെ മുന്നിൽ വച്ച് പറഞ്ഞതോടെ തമിഴ്നാട് ഗവർണർ ആർ എൻ രവിയും എൽഡിഎഫിന്റെ കണ്ണിലെ കരടാവുകയാണ് . ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകളാണ് തമിഴ്നാട്ടിൽനിന്നെത്തുന്നത്.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിരുന്നു . തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ രാഷ്‌ട്രപതിയ്‌ക്ക് കത്തയച്ചത്.

കേരളത്തിൽ മുഖ്യമന്ത്രി പിണറായിമായുള്ള തർക്കത്തിനിടെ ഒരിക്കൽ ഗവർണർ ആരിഫ് ഖാൻ ഒരു വെടി പൊട്ടിച്ചിരുന്നു . പണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്കു ചൂണ്ടിയെന്നും , ഒടുവിൽ പിണറായി 15 മിനിട്ടിനുള്ളിൽ വസ്ത്രം മാറിയെന്നും ആരിഫ് ഖാൻ പറഞ്ഞു.

അന്നു മുതൽ കേരളം അന്വേഷിക്കുകയാണ് ഗവർണർ പറഞ്ഞ ആ യുവ ഐപിഎസ് ഉദ്യോഗസ്ഥനെ. അജിത് ഡോവലാണോ അതെന്നും തമിഴ്നാട് ഗവർണർ ആർ.എൻ. രവിയാണോ ആ പഴയ ‘യുവ’ ഐപിഎസ് ഉദ്യോഗസ്ഥൻ എന്നും സംശയം ഉയർന്നു.

ആർ.എൻ. രവി മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. കേരള കേഡറിലും. തലശേരിയിലും ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല നിർഭയനായ രവിക്ക് തോക്കെടുക്കാനും മടിയില്ല. ഗവർണർ പറഞ്ഞ തോക്കുസംഭവത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആർ.എൻ. രവിയാണതു ചെയ്തതെന്നും സ്ഥിരീകരണമില്ല. എന്നാൽ ഇപ്പോൾ കേരളം ഉത്തരം തേടുന്ന ഒരു ചോദ്യമുണ്ട് , ആരാണ് ആർ. എൻ രവി .?

നാഗാലാൻഡ് ഗവർണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സ്‌പെഷ്യൽ ഡയറക്ടറായിരുന്നു ഏഴ് വർഷം മുമ്പ് വിരമിച്ച 70 കാരനായ ഈ ഐപിഎസ് ഓഫീസർ.പട്‌നയിൽ ജനിച്ച രവി ജേണലിസത്തിൽ ബിരുദവും,ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം 1976 ൽ സിവിൽ സർവീസ് നേടി.

ഭൂട്ടാൻ, ടിബറ്റ്, മ്യാൻമർ മുതൽ ബംഗ്ലാദേശ് വരെ അതിർത്തികൾ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ അംഗീകാരമായി 2014-ൽ നരേന്ദ്ര മോദി നാഗാ സമാധാന പ്രക്രിയയിൽ പിഎംഒയുടെ ദൂതനായി അദ്ദേഹത്തെ നിയമിച്ചു.അഞ്ച് വർഷത്തിന് ശേഷം, രവി നാഗാലാൻഡിലെ ഗവർണറായി നിയമിതനായി

രാജ്യത്ത് സമാധാന സംവാദകനാകുന്ന ഒരു സംസ്ഥാനത്തിന്റെ ആദ്യത്തെ ഭരണഘടനാ തലവൻ എന്ന അപൂർവ നേട്ടം രവിക്ക് ലഭിച്ചു. ഒരു വർഷത്തിനുള്ളിൽ, ആദ്യ പ്രാഥമിക കരാറിൽ ഒപ്പുവെക്കാൻ അദ്ദേഹം നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിലെ നാഗലിമിനെ (ഇസക്ക്-മുയ്വ) തയ്യാറാക്കി.ഇന്ത്യയോട് ശത്രുത പുലർത്തുന്ന വിമത ഗ്രൂപ്പുകളെ ചർച്ചാ മേശയിലേക്ക് കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് രവിക്ക് ഉണ്ട്. ഗവർണറാകും മുമ്പ്, രവി പിഎംഒയിലെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. 2018ൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: Narendra ModiTamilnadu Governer
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies