ശ്രീനഗർ: കാർഗിലിൽ മസ്ജിദിൽ വൻ അഗ്നിബാധ.ദ്രാസിലെ ജാമിയ മസ്ജിദിലാണ് തീപിടുത്തം.മസ്ജിദ് പൂർണ്ണമായും കത്തി നശിച്ചു.പോലീസും അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മസ്ജിദിനുള്ളിൽ നിന്ന് ആദ്യം ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം കേൾക്കുകയും നിമിഷങ്ങൾക്കകം കത്തിയെരിയുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളപായമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.
Comments