കണ്ണൂർ: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജിം പരിശീലകന് രണ്ട് വർഷം തടവും പിഴയും വിധിച്ച് കോടതി. ആലപ്പുഴ സ്വദേശി കുന്നപ്പള്ളിച്ചിറ ബി. സുലൈമാനാണ് (39) ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
ഡാൻസ് ക്ലാസിന് പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന കുട്ടിക്കെതിരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് മുന്നിൽ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് മോശമായ ഭാഷയിൽ പെൺകുട്ടിയോട് സംസാരിക്കുകയും ചെയ്തു. ശേഷം ബൈക്കിൽ പിന്തുടർന്ന് വന്ന് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
അതിക്രമത്തിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇയാളെ പോലീസ് പിടികൂടി. ശ്രീകണ്ഠപുരം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ പുരോഗമിക്കവെ തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് സി. മുജീബ് റഹ്മാനായിരുന്നു കേസ് പരിഗണിച്ചത്.
Comments