ഇടുക്കി: ഇടുക്കി അണക്കെട്ടിനുള്ളിൽ അത്യാധുനിക സോണാർ സംവിധാനം സ്ഥാപിക്കാനൊരുങ്ങി നാവികസേന. കപ്പലുകളിലും അന്തർവാഹിനികളിലും സ്ഥാപിക്കുന്ന സംവിധാനത്തിന്റെ പരീക്ഷണമാണ് ഇടുക്കിയിൽ നടക്കുന്നത്. ശത്രുക്കളുടെ അന്തർവാഹിനികൾ, കടലിനടിയിലെ തടസ്സങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനമാണ് സോണാർ.
കപ്പലുകൾക്കും അന്തർവാഹിനികൾക്കും പുറമെ ഹെലികോപ്റ്ററുകളിലും ഇത്തരം സോണാർ സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. അണക്കെട്ടിലിറങ്ങി ഗവേഷണം നടത്താനാകുന്ന പ്ലാറ്റ്‌ഫോം സംവിധാനവും സോണാറിനൊപ്പം സ്ഥാപിക്കുന്നുണ്ട്. കുളമാവിലെ നാവികസേനയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിലാണ് സബ്‌മേഴ്‌സിബിൾ പ്ലാറ്റ്‌ഫോം ഫോർ അകൗസ്റ്റിക് ക്യാരക്ടറൈസേഷൻ ആൻ ഇവാലുവേഷൻ സംവിധാനം ഒരുങ്ങുന്നത്. എൽ ആൻഡ് ടി ഷിപ്പ് ബിൽഡിങ് കമ്പനിയാണ് നിർമ്മാണ സഹായി.
Comments