പ്രിയപ്പെട്ടവർക്ക് സർപ്രൈസ് നൽകി കൊണ്ട് നാം അവരെ സന്തോഷിപ്പിക്കാറുണ്ട്. ആകസ്മികമായി നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും സമ്മാനം ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. സർപ്രൈസ് വീഡിയോകൾ ധാരാളം നാം കാണാറുണ്ട്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരം ഒരു വീഡിയോയാണ്. തന്റെ അമ്മയ്ക്ക് സർപ്രൈസ് ആയി ഒരു മാല നൽകുന്ന മകനും, ആകസ്മികമായി തന്റെ മകൻ നൽകിയ സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെയും ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
‘ഗുൽസാർ സാഹബ്’ എന്ന വ്യക്തിയാണ് 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്റിൽ പങ്കുവെച്ചിരിക്കുന്നത്. “അമ്മയ്ക്കുള്ള ചെറിയ സമ്മാനം” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. തന്റെ മക്കൾക്കും ഭർത്താവിനും വേണ്ടി ഭക്ഷണം വിളമ്പുകയാണ് അമ്മ. അവരുടെ കഴുത്ത് ശൂന്യമാണ്. ഈ സമയം, പിറകിൽ നിന്നും മകൻ അമ്മയുടെ കഴുത്തിൽ സ്വർണ മാല അണിയിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
छोटा सा गिफ्ट मम्मी के लिए 👩❤️💋👨🎁💐 pic.twitter.com/WPUc7fTvRj
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 14, 2022
മകൻ തനിക്ക് സ്വർണ മാല സമ്മാനിച്ചു എന്ന് മനസ്സിലാക്കിയപ്പോൾ അവിശ്വസനീയതയോടെ പുഞ്ചിരിക്കുകയാണ് ആ അമ്മ. തുടർന്ന് സന്തോഷത്തോടെ മാല പരിശോധിക്കുന്നതും അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം. മകൻ നൽകിയ സർപ്രൈസിൽ സന്തോഷവതിയായ ഒരമ്മയുടെ നിഷ്കളങ്കമായ പുഞ്ചിരി എല്ലാവരുടെയും ഹൃദയം കീഴടക്കും. അമ്മയെ സന്തോഷിപ്പിച്ചതിന് മകനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.
Comments