ഖത്തർ: മാഞ്ചസ്റ്റർ ക്ലബ്ബുമായുള്ള അസ്വാരസ്യം വാർത്തകളിൽ നിറയുന്നതിനിടെ ലോകകപ്പിൽ ക്രിസ്‌ററ്യാനോ റൊണാൾഡോയുടെ കാലിൽ നിന്നുള്ള ഈ ലോകകപ്പിലെ ആദ്യ ഗോൾ വീഴുന്നത് ചരിത്രത്തിലേയ്‌ക്കായിരിക്കും. അഞ്ച് ലോകകപ്പിലും ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പോർച്ചുഗൽ താരത്തിനെ കാത്തു നിൽക്കുന്നത്.
പോർച്ചുഗൽ താരം ലോകകപ്പ് വേദികളിൽ ബൂട്ടണിയാൻ തുടങ്ങിയത് 2006 മുതലാണ്. 2006, 2010, 2014, 2018 എന്നീ വർഷങ്ങളിലെല്ലാം ക്രിസ്റ്റിയാനോ ഗോളുകളടിച്ചു. ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ബ്രസീലിന്റെ പെലെ, ജർമ്മനിയുടെ മിറാസ്ലോവ് ക്ലോസും യുവേ സീലർ എന്നിവരാണ് നാല് ലോകകപ്പിൽ തുടർച്ചയായി പങ്കെടുത്ത് ഗോളുകൾ നേടിയ താരം. അവരാരും അഞ്ചാമത്തെ ലോകകപ്പ് കളിച്ചിട്ടില്ല.
ബ്രസീലിന്റെ പെലെ(1958,62,66,70), ജർമ്മനിയുടെ യുവേ സീലർ(1958,62,66,70)
മിറാസ്ലോവ് ക്ലോസ്(2022,2006,2010,2014) എന്നീ വർഷങ്ങളിലാണ് രാജ്യത്തിനായി ഗോളുകൾ നേടിയത്. ഇനി ഖത്തറിൽ പോർച്ചുഗൽ താരത്തിന്റെ ആദ്യ ഗോൾ ചരിത്രമാകുന്ന നിമിഷത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും റൊണാൾഡോ മാറിയിരുന്നു. സ്‌പെയിനെതിരായ മത്സരത്തിലെ ഗോൾനേട്ടം 33 വയസും 130 ദിവസവുമുളളപ്പോഴായിരുന്നു. ഈ റെക്കോഡും പുതുക്കാൻ ഇത്തവണയും അവസരം വരികയാണ്. ഗ്രൂപ്പ് എച്ചിൽ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരാണ് എതിരാളികൾ.















