ബംഗളൂരു: ഗോ ക്ഷേമത്തിനായി പുതിയ പദ്ധതികളൊരുക്കി കർണാടക സർക്കാർ. ഗോശാലകളിലെ പശുക്കളുടെ ക്ഷേമത്തിനായി സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നീക്കിവെക്കും. പശുസംരക്ഷണത്തിനായുള്ള കർണാടക സർക്കാരിന്റെ സംരംഭമായ പുണ്യകോടി ദത്തു യോജനയിലേക്കാണ് ഈ തുക സംഭാവന നൽകുക.
സംസ്ഥാനത്തെ ഗ്രൂപ്പ് ഡി വിഭാഗത്തിലുള്ള സർക്കാർ ജീവനക്കാരെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സർക്കാർ ജീവനക്കാരോട് പുണ്യകോടി ദത്തു യോജന സംരംഭത്തെ പിന്തുണയ്‌ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. താൻ 100 പശുക്കളെ ദത്തെടുത്തിട്ടുണ്ടെന്നും പശുക്കളുടെ ക്ഷേമത്തിന് സംഭാവന നൽകാൻ മന്ത്രിമാരോട് അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സാധാരണക്കാർക്ക് വരെ പശുക്കളെ ദത്തെടുത്ത് പരിപാലിക്കാനാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക തുക മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പിന് നൽകും .
Comments