ഛണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോൺ വെടിവെച്ചിട്ട് സുരക്ഷാ സേന. ഗുരുദാസ്പൂർ ജില്ലയിലെ കസോവാൾ മേഖലയിലാണ് ആളില്ലാ ഡ്രാൺ കണ്ടെത്തിയത്. സുരക്ഷാ സേന വെടിയുതിർത്തതോടെ ഡ്രോൺ പാക് അതിർത്തിയിലേക്ക് നീങ്ങിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ബിഎസ്എഫ് ജവാന്മാരാണ് ഡ്രോണിന് നേരെ വെടിയുതിർത്തത്. ഏകദേശം 95 റൗണ്ട് വെടിയുതിർത്തതിന് ശേഷമാണ് പാകിസ്താനിലേക്ക് ഡ്രോൺ പറന്നത്. സംഭവത്തിൽ ബിഎസ്എഫ്, പഞ്ചാബ് പോലീസ്, ഇന്റലിജൻസ് എന്നിവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാകിസ്താൻ തീവ്രവാദ സംഘടനകൾ ആയുധങ്ങളോ മയക്കുമരുന്നുകളോ എത്തിക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം അമൃത്സർ ജില്ലയിൽ ഡ്രോൺ കണ്ടതിന് പിന്നാലെയാണ് സംഭവം.ബിഎസ്എഫ് 10 റൗണ്ട് വെടിയുതിർത്തതിന് പിന്നാലെയാണ് ഡ്രോൺ തിരികെ പോയത്. നേരത്തെ പാകിസ്താനിൽ നിന്ന് ആയുധങ്ങളെത്തിച്ച പാക് ഡ്രോണുകൾ പിടിച്ചെടുത്തിരുന്നു. അതുപോലെ തന്നെ ഡ്രോൺ പകുതി കത്തിയ നിലയിലും കണ്ടെടുത്തിരുന്നു.
Comments