പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ തമ്മിൽ പിരിയുക എന്നത് പ്രണയികളെ സംബന്ധിച്ച് സഹിക്കാനാകാത്ത കാര്യമാണ്. അപ്പോൾ ഏറെ നാളായി പ്രണയിക്കുന്ന കാമുകനോ കാമുകിയോ മരിച്ചാൽ എന്താകും അവസ്ഥ. അത് ചിന്തിക്കാൻ പോലും കഴിയില്ല. ഇവിടെ ഒരു കാമുകന്റേയും കാമുകിയുടേയും കഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറവലാകുന്നത്.
അസുഖബാധിതയായി മരിച്ച കാമുകിയെ വിവാഹം ചെയ്തിരിക്കുകയാണ് കാമുകൻ. അസം സ്വദേശിയായ ബിതുപൻ താപുലി എന്ന 27കാരനാണ് കാമുകിയായ പ്രാർത്ഥനയുടെ മൃതദേഹത്തെ വിവാഹം ചെയ്തത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. അസുഖബാധിതയായിരുന്ന പ്രാർത്ഥന കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് സിന്ദൂരവും മാലയുമിട്ട് പ്രാർത്ഥനയുടെ മൃതദേഹത്തെ ബിതുപൻ വിവാഹം ചെയ്തത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രാർത്ഥനയുടെ മൃതദേഹത്തിന്റെ നെറ്റിയിൽ ബിതുപൻ സിന്ദൂരം ചാർത്തുന്നത് വീഡിയോയിൽ കാണാം. ഇതിന് പുറമെ പ്രാർത്ഥനയ്ക്ക് ബിതുപൻ ഒരു മാലയും ചാർത്തുന്നു. ശേഷം സ്വയം മാലയിടുന്നുമുണ്ട്. തനിക്കിനി മറ്റൊരാളെ വിവാഹം ചെയ്യാനോ കൂടെ ജീവിക്കാനോ കഴിയില്ലെന്നാണ് ബിതുപൻ പറയുന്നത്.
Comments