ബീജിംഗ്: വിവിധ നഗരങ്ങളിൽ കൊറണ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ചൈന വീണ്ടും പ്രതിസന്ധിയിൽ. ചൈനയുടെ വാക്‌സിനുകളുടേയും പ്രതിരോധ സംവിധാനങ്ങളുടേയും തികഞ്ഞ പരാജയമാണ് വീണ്ടും കൊറോണ വകഭേദങ്ങൾ വിവിധ ജില്ലകളിൽ വ്യാപിക്കുന്ന തെന്നാണ് ആഗോള ആരോഗ്യവിദ്ധർ പറയുന്നത്. ചൈനയുടെ ആരോഗ്യരംഗത്തിന്റെ പാളിച്ചയാണ് കൊറോണ വ്യാപനത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു.
ചൈനയുടെ ആരോഗ്യവകുപ്പ് ഉപമേധാവി ലിയു സിയാഫെഗാണ് കൊറോണ വ്യാപന ത്തിന്റെ രൂക്ഷത തുറന്നുപറഞ്ഞിരിക്കുന്നത്. പല നഗരങ്ങളും നിർബന്ധിത ലോക്ഡൗണി ലേയ്‌ക്ക് പോകേണ്ടിവന്നിരിക്കുകയാണ്. ജനങ്ങൾ വീടുകളിലുള്ള പ്രായമായവരെ പ്രത്യേകം പരിചരിക്കണമെന്നും ലിയു മാദ്ധ്യമ സമ്മേളനത്തിലൂടെ രാജ്യത്തോട് അഭ്യർത്ഥിച്ചിച്ചിട്ടുണ്ട്.
ആശുപത്രികളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമാണ് കൂട്ടമായി കൊറോണ വ്യാപനം സംഭവിച്ചിരിക്കുന്നതെന്നാണ് നിഗമനം. ചായോയാംഗ്, ചാങ്പിംഗ്, ഹൈദിയാൻ, ഫെംഗ്തായ്,തോംഗ്ഷൂ എന്നീ നഗരങ്ങളിലാണ് പുതിയ വ്യാപനം ഉണ്ടായിരിക്കുന്നത്.
കാൽലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം 2400 കേസുകൾ വരെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്നും ആരോഗ്യവകുപ്പ് തുറന്നു സമ്മതിക്കുകയാണ്.















