സാങ്കേതിക സർവ്വകലാശാല വിസി നിയമനം; ഗവർണറുടെ നീക്കം അധികാരപരിധി മറികടന്നെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഗവർണറും ചാൻസലറും രണ്ടെന്നും സർക്കാർ

Published by
Janam Web Desk

കൊച്ചി : ഗവർണറും ചാൻസലറും രണ്ടാണെന്ന് സർക്കാർ. ചാൻസലർക്ക് ഭരണഘടനാപരമായി അവകാശങ്ങളില്ല. ഗവർണർ പ്രവർത്തിക്കേണ്ടത് സർക്കാരിന്റെ ഉപദേശമനുസരിച്ചാണ്. ചാൻസലർക്കെതിരെ ഹർജി നൽകാൻ അധികാരമുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കെടിയു താൽക്കാലിക വി.സി നിയമത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

കൂടിയാലോചനകളൊന്നും കൂടാതെയാണ് ഗവർണർ സിസ തോമസിനെ നിയമിച്ചതെന്നാണ് സർക്കാർ വാദം. സിസ തോമസിന് മതിയായ അദ്ധ്യാപനപരിചയമില്ല. സിസ തോമസിന്റെ നിയമനം ചട്ടങ്ങൾ മറികടന്നു. സിസ തോമസിനെ നിയമിച്ച നടപടി നിയമപ്രകാരമുള്ള ചാൻസലറുടെ അധികാര പരിധി മറികടന്നുകൊണ്ടെന്നും എജി വിശദീകരിച്ചു. ചട്ടവിരുദ്ധ നടപടിയുണ്ടായാൽ സർക്കാരിന് റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാം. ഇതിന് സുപ്രീം കോടതിയുടെ അംഗീകാരമുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

താൽക്കാലിക വിസിയുടെ ചുമതല, സ്ഥിര വിസിയിൽ നിന്നും വ്യത്യസ്തമാണോയെന്ന് കോടതി ചോദിച്ചു. കെടിയു വിസി യുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയത് തുടക്കം മുതൽ തെറ്റാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിൽ പ്രോ വിസിയ്‌ക്കും നിലനിൽപ്പുണ്ടോയെന്ന് കോടതി ആരാഞ്ഞു. പ്രോ വിസി ഉണ്ടെങ്കിൽ ചുമതല കൊടുക്കുന്നതിൽ എതിരില്ല. എന്നാൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രോ വി സിയുടെ നിയമന സാധുത തെളിയിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.

മറുപടി നൽകാൻ സർക്കാർ സാവകാശം തേടി. തുടർന്ന് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത്. മറ്റന്നാളത്തേക്ക് മാറ്റി

 

Share
Leave a Comment