വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ല , ഷൂസ് ഇട്ട് ഓടി ശീലമില്ല : ഇതാണ് കാൽപാദത്തിലെ തൊലി പൊള്ളിയടർന്ന പെൺകുട്ടി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ല , ഷൂസ് ഇട്ട് ഓടി ശീലമില്ല : ഇതാണ് കാൽപാദത്തിലെ തൊലി പൊള്ളിയടർന്ന പെൺകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 08:20 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട ; കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കായിക മേളയ്‌ക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുണ്ട് പ്രിയ മേരി ഏബ്രഹാം. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി .ജില്ലാ കായിക മേളയ്‌ക്കിടയിൽ കാൽപാദത്തിലെ തൊലി പൊള്ളി അടർന്ന പെൺകുട്ടിയാണ് പ്രിയ .

മത്സരത്തിനു പിന്നാലെ സ്പൈക്സ് വാങ്ങാൻപോലും പണമില്ലാതെ കുട്ടികൾ ദുരിതത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു . എന്നാൽ തനിക്ക് ഷൂസ് വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ലെന്നും ഷൂസ് ഇട്ട് ഓടി ശീലമില്ലാഞ്ഞിട്ടാണെന്നും പ്രിയ പറയുന്നു.

നാട്ടിലെ മൈതാനങ്ങളിലാണ് ഞാൻ ഓടി ശീലിച്ചത്. അവിടെ സിന്തറ്റിക് ട്രാക്ക് ഇല്ല. അതിനാൽ സിന്തറ്റിക് ട്രാക്കിൽ ഓടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് വ്യക്തമായ ധാരണ ഇല്ലായിരുന്നു. എന്നാൽ കൊടുമൺ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. 3 കിലോ മീറ്റർ നടത്തം, 800 മീറ്റർ ഓട്ടം, 4×400 മീറ്റർ റിലേ എന്നിങ്ങനെ 3 ഇനങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്ന എന്റെ ആദ്യം ഇനം 800 മീറ്റർ ആയിരുന്നു.സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഉപയോഗിച്ച് ഓടുന്നതു തന്നെയാണ് നല്ലതെന്ന് അധ്യാപകരും നിർദേശിച്ചിരുന്നു.

ഇത്രയും കാലം ഷൂസ് ഇല്ലാതെ ഓടി ശീലിച്ച എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു.അങ്ങനെ ഓടേണ്ടിവന്നാൽ മത്സരത്തിൽ മികച്ച സമയം കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും തോന്നിയിരുന്നു. ഹീറ്റ്സിനായി ട്രാക്കിൽ ഇറങ്ങിയപ്പോൾ തന്നെ കാലിന് ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാൽ 400 മീറ്റർ ട്രാക്കിൽ 2 റൗണ്ടും പൂർത്തിയാക്കി ഹീറ്റ്സിൽ ഒന്നാം സ്ഥാനം നേടി പുറത്തെത്തിയപ്പോഴാണ് കാൽപാദം പൊള്ളിയതായി മനസ്സിലായത്. പിന്നീട് അവിടത്തെ തൊലി ഇളകുകയും ചെയ്തു. എന്റെ എതിർപ്പ് ലംഘിച്ച് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു.

Tags: athleticspathanamthitta
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies