തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട്‌വാനിയുടെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി. വിവാഹത്തിനു മുന്നോടിയായി നടന്ന ‘മാതാ കി ചൗകി’ ആഘോഷങ്ങളുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പു സാരിയില്‍ സുന്ദരിയായി ഹൻസിക ആരാധകരുടെ മനം കവർന്നപ്പോൾ, ചുവന്ന ഷർവാണി ധരിച്ചായിരുന്നു വരന്‍ സുഹൈൽ എത്തിയത്. മുംബൈയില്‍ നടന്ന ചടങ്ങുകളിൽ സുഹൈല്‍ കതൂരിയും ഹന്‍സികയും ഒരുമിച്ച് പങ്കെടുക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഡിസംബര്‍ 4-ന് ജയ്പൂരില്‍ വച്ചാണ് ഹന്‍സികയുടെയും സുഹൈലിന്റെയും വിവാഹം. വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുടുംബം മുംബൈയില്‍ മാതാ കി ചൗക്കി സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് താര സുന്ദരിയുടെ വിവാഹാഘോഷം നടക്കുക.
https://twitter.com/searcharoundweb/status/1595305005539811328?s=20&t=ahJjwbkxcXG41Oe8RE8c9A
ഹന്‍സികയുടെ മെഹന്ദി ചടങ്ങ് ഡിസംബര്‍ 3-ന് നടക്കും. ഹല്‍ദി ചടങ്ങ് ഡിസംബര്‍ നാലിന് പുലര്‍ച്ചെയാണ് നടക്കുക. ഡിസംബര്‍ 4-ന് വൈകിട്ട് അതിഥികള്‍ക്കായി കാസിനോ തീമിലുള്ള പാര്‍ട്ടിയും സംഘടിപ്പിക്കും. മുംബൈയിലെ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമാണ് സുഹൈല്‍ കതൂരി. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്നിൽ വച്ച് സുഹൈല്‍ ഹന്‍സികയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.















