തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍, ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം ഒരുക്കുന്ന ‘സീന്‍’ നവംബര്‍ 6 ന് ദീപാവലിക്ക് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്. ഴഗരം സ്റ്റുഡിയോസ്, 2ഡി എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോസ് എന്നീ ബാനറില്‍ ജ്യോതിക, സൂര്യ എന്നിവര്‍ ചേര്‍ന്നാണ് ഈ ആക്ഷന്‍ കോമഡി എന്റെര്‍റ്റൈനെര്‍ ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യയ്‌ക്ക് പുറമേ മലയാളി താരം നസ്ലനും നിര്‍ണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക മലയാളികളുടെ സ്വന്തം നസ്രിയ നസിം.
റെക്കോര്‍ഡ് റിലീസ് ആയി ചിത്രം കേരളത്തില്‍ എത്തിക്കാനാണ് ശ്രീ ഗോകുലം മൂവീസ് പ്ലാന്‍ ചെയ്യുന്നത്. കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ് ആണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. വന്‍ പ്രേക്ഷക പ്രതികരണമാണ് ടൈറ്റില്‍ ടീസറിന് ആരാധകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നും ലഭിച്ചത്.
സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടൈറ്റില്‍ ടീസര്‍ സൂചിപ്പിക്കുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് സൂര്യ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം, ഇതിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ്. സുഷിന്‍ ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘സീന്‍’.. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സഹനിര്‍മ്മാതാവ് ജയശ്രീ ദാമോദരന്‍. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം നേടിയത്. സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി’സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, പിആര്‍ഒ : ശബരി















