പനിയും ജലദോഷവും; ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബിന്റെ നുണ-നാർക്കോ പരിശോധനകൾ വൈകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പനിയും ജലദോഷവും; ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബിന്റെ നുണ-നാർക്കോ പരിശോധനകൾ വൈകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 11:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊന്ന് കഷ്ണങ്ങളാക്കി വെട്ടിമുറിച്ച കേസിലെ പ്രതി അഫ്താബിന്റെ നുണ പരിശോധനയും, നാർക്കോ പരിശോധനയും വൈകും. അഫ്താബിന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിനെ തുടർന്നാണ് രണ്ട് പരിശോധനകളും  അന്വേഷണ സംഘം മാറ്റിവെച്ചത്. അഫ്താബിന് കടുത്ത ജലദോഷവും പനിയും അനുഭവപ്പെടുന്നുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

ബുധനാഴ്ച രാവിലെ മുതലാണ് ജലദോഷവും പനിയും അനുഭവപ്പെടാൻ തുടങ്ങിയത്. ചൊവ്വാഴ്ച അഫ്താബിനെ ആദ്യ വട്ട നുണ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. അടുത്ത ദിവസങ്ങളിൽ അഫ്താബിനെ രണ്ടാം ഘട്ട നുണ പരിശോധനയ്‌ക്കും, നാർക്കോ പരിശോധനയ്‌ക്കും വിധേയനാക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ അസുഖം വന്നതോടെ ഇതിന് തിരിച്ചടിയായി. ജലദോഷവും പനിയും മാറിയതിന് ശേഷമേ അഫ്താബിനെ പരിശോധനകൾക്ക് വിധേയനാക്കൂ.

അഫ്താബ് ലഹരിയ്‌ക്ക് അടിമയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തുമ്പോൾ കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ തന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന് ശേഷവും ഇയാൾ വലിയ തോതിൽ ലഹരി ഉപയോഗം തുടർന്നിരുന്നു.

അതേസമയം കേസിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ച രണ്ട് വർഷങ്ങൾക്ക് മുൻപ് ശ്രദ്ധ പോലീസിന് എഴുതിയ കത്ത് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തന്നെ കൊലപ്പെടുത്തുമെന്നും, കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുമെന്നും ഭയക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രദ്ധ കത്ത് എഴുതിയത്.

Tags: shradha murderafthab
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies