എറണാകുളം: പെരുമ്പാവൂർ പീഡനക്കേസിൽ പാർട്ടി സസ്പെൻഡ് ചെയ്ത പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിലിനെ പാർട്ടി പരിപാടിക്ക് ക്ഷണിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ പോസ്റ്ററിലാണ് എൽദോസിന്റെ പേരും ഉൾപ്പെടുത്തിയത്
കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലും എൽദോസിന്റെ ചിത്രമുള്ള പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെപി വർഗീസ് നയിക്കുന്ന തെരുവ് വിചാരണജാഥയുടെ പോസ്റ്ററിലാണ് എംഎൽഎയുടെ ചിത്രമുള്ളത്.
പീഡനക്കേസിൽ പ്രതിയായതിനാൽ എൽദോസിനെ കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നായിരുന്നു സസ്പെൻഷൻ.എന്നാൽ മണ്ഡലത്തിലെ പരിപാടികൾക്ക് സസ്പെൻഷൻ ബാധകമല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. സംസ്ഥാന നേതൃത്വം സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് എൽദോസിന് വിലക്കുള്ളതെന്നും മണ്ഡലത്തിലെ പരിപാടികൡ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും പ്രാദേശിക നേതൃത്വം വിശദീകരിച്ചു.
Comments