സോൾ : ആഗോള സുസ്ഥിരതയ്‌ക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. പ്രാദേശികവും ആഗോളപരവുമായി സ്ഥിരതയ്‌ക്കും സമൃദ്ധിക്കും അത് ആവശ്യമാണെന്നും ഷി പറഞ്ഞു. കിം ജോംഗ് ഉന്നിന് ഷി അയച്ച കത്ത് ഉദ്ധരിച്ച് ഉത്തരകൊറിയയിലെ മാദ്ധ്യമമായ കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തെത്തുടർന്ന് കൊറിയൻ ഉപദ്വീപിന് ചുറ്റും ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തുന്നതിനിടെയാണ് സമാധാന ചർച്ചയ്‌ക്കായി ചൈന രംഗത്തെത്തിയിരിക്കുന്നത്. നിർണായകമായ ഈ സമയം മുതലെടുത്ത് കിമ്മിനെ വരുതിയിലാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്.
എന്നാൽ കത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഉത്തരകൊറിയയുടെ നീക്കങ്ങളെക്കുറിച്ച് കെസിഎൻഐ പരാമർശിച്ചില്ല. അന്താരാഷ്‌ട്ര നിയമങ്ങൾ നടപ്പാക്കുകയോ സമാധാനത്തിനായി പ്രവർത്തിക്കുകയോ ചെയ്യാത്ത ചൈനയും ഉത്തര കൊറിയയും ഒന്നിച്ചാൽ എന്താകും അവസ്ഥയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Comments