സമസ്തയെ തള്ളി ലീഗ്; ഫുട്‌ബോൾ ആരാധന ഇസ്ലാമിക വിരുദ്ധമല്ല; സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമെന്ന് പിഎംഎ സലാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമസ്തയെ തള്ളി ലീഗ്; ഫുട്‌ബോൾ ആരാധന ഇസ്ലാമിക വിരുദ്ധമല്ല; സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമെന്ന് പിഎംഎ സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 04:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സമസ്തയുടെ താരാരാധന പരാമർശത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ്. ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് സമസ്ത നടത്തിയ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. നമ്മളെല്ലാം ഫുട്‌ബോൾ കാണുന്നവരാണ്. ലീഗിലുള്ളവർക്ക് പോലും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകും. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാകാം. സമസ്തയുടെ നിലപാട് അവരുടേത് മാത്രമാണെന്നും പിഎംഎ സലാം പറഞ്ഞു. ഫുട്‌ബോൾ ആരാധന ഇസ്ലാമിക വിരുദ്ധമാണെന്ന അഭിപ്രായം ലീഗിനില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

അരാഷ്‌ട്രീയ വാദം എല്ലാറ്റിലും കൂട്ടിച്ചേർക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീറും പ്രതികരിച്ചു. ഫുട്‌ബോൾ കളിക്കുമ്പോൾ പാന്റിട്ട് കളിക്കാനാവില്ല. അത്തരം ചിന്താഗതി ഉള്ളവരോട് ഒന്നേ പറയാനുള്ളൂ. കളിക്കുമ്പോൾ കളി മാത്രം കാണുക. സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കരുത്. ഫുട്‌ബോൾ കളിയെക്കുറിച്ച് ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് സമുദായത്തിന്റെ അഭിപ്രായമായി പ്രതിഫലിപ്പിക്കാൻ ശ്രമിക്കരുതെന്നും ആരെങ്കിലും നടത്തുന്ന പ്രഭാഷണങ്ങൾ മുസ്ലീം സമുദായത്തിന്റെ തലയിൽ കെട്ടി വെക്കരുതെന്നും എം.കെ മുനീർ പ്രതികരിച്ചു.

മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒന്നും നിഷിദ്ധമല്ലെന്നായിരുന്നു കെടി ജലീൽ അഭിപ്രായപ്പെട്ടത്. ധൂർത്തിന്റെ പേരിലാണ് ഫുട്‌ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഡംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശിക്കപ്പെടണം. ഫുട്‌ബോളിന്റ പേരിൽ നടക്കുന്ന ‘ധൂർത്ത്’ അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന ‘ധൂർത്ത്’ ന്യായമാകുന്നതിലെ യുക്തി ദുരൂഹമാണെന്നും ജലീൽ പറഞ്ഞു.

Tags: Muslim Leaguepma salammk muneer
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies