പലർക്കും പല പല ഇഷ്ടങ്ങളായിരിക്കുമല്ലോ. അതിപ്പോൾ ഭക്ഷണമായാലും വസ്ത്രമായാലും അങ്ങനെ തന്നെയാണ്. നിറങ്ങളുടെ കാര്യത്തിലും വ്യത്യസ്ത ഇഷ്ടങ്ങൾ ഉള്ളവരാണ് ഏവരും. ഇഷ്ടനിറങ്ങൾക്ക് പിന്നിൽ വ്യക്തിയുടെ സ്വഭാവ ഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യമറിയാമോ? ഒരേ നിറം ഇഷ്ടപ്പെടുന്നവരിൽ ഒരേ സ്വഭാവവും കാണപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെ കുറിച്ച് നിരവധി കാര്യങ്ങൾ മനസിലാക്കാൻ കഴിയും. കറുപ്പ് നിറം ഇഷ്ടപ്പെടുന്നവരുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.
* വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറുള്ളവരാകും പൊതുവേ കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ. സ്വന്തം കാലിൽ നിൽക്കാൻ താത്പര്യപ്പെടുന്നവരും മനക്കരുത്തുള്ളവരുമാകും ഇവർ.
* യഥാസ്ഥിതികമായ ചിന്താഗതിക്കാരാണ് കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ
* ആളുകളോട് വളരെ പെട്ടെന്ന് സൗഹൃദം പുലർത്തുമെങ്കിലും ഇക്കൂട്ടർ എല്ലാവരുമായി അടുക്കണമെന്നില്ല, പൂർണമായി ഒരാളെ വിശ്വസമായാൽ മാത്രമാകും കാര്യങ്ങൾ തുറന്ന് സംസാരിക്കുകയുള്ളൂ
* ബന്ധങ്ങൾ വളരെ സൂക്ഷിച്ച് മാത്രം തിരഞ്ഞെടുക്കുന്നവരാകും ഇവർ
* സ്വന്തം ബലഹീനതകൾ ആളുകൾക്ക് മുന്നിൽ മറച്ച് പിടിക്കുന്നവരാകും ഇവർ. പങ്കാളിയ്ക്ക് മുന്നിൽ പോലും വിശ്വാസം നേടിയെടുത്താൽ മാത്രമാകും മനസ് തുറക്കൂ.
* സ്ഥിരമായി ഒരേ ജോലി ചെയ്യാൻ മടിയുള്ളവരാണ് കറുപ്പ് പ്രേമികൾ. താനേറ്റെടുക്കുന്ന ജോലികൾ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരും അതിനായി പരിശ്രമിക്കുന്നവരുമാണ് ഇവർ
* മറ്റുള്ളവരുടെ ഉപദേശങ്ങളെ ഇഷ്ടപ്പെടുന്നവരല്ല ഇവർ. ആളുകളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും മനസിലാക്കി അവരുടെ ഇഷ്ടങ്ങൾക്ക് ഒത്ത് ജീവിക്കുന്നവരായിരിക്കില്ല കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ
* പ്രശസ്തിയും പദവിയുമുള്ള ജോലി തിരഞ്ഞെടുക്കുന്നവരാണ് ഇവർ
* പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്തുന്നവർ
* കലാഹൃദയമുള്ളവരാണ് പൊതുവേ ഇക്കൂട്ടർ
* മുഖം നോക്കാതെ കാര്യം അവതരിപ്പിക്കുന്നവരാകും
Comments