അമൃത്സർ: പഞ്ചാബിൽ ചഹാർപൂർ ജില്ലയുടെ അതിർത്തിയിൽ ഡ്രോൺ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ തകർത്ത് അതിർത്തി രക്ഷാ സേന. പാകിസ്താനിൽ നിന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച ഡ്രോൺ സുരക്ഷാസേന വെടിവച്ച് വീഴ്ത്തുകയായിരുന്നു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം ശക്തമാക്കിയിരിക്കുകയാണ്. ബിഎസ്എഫും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോണിൽ പോളിത്തീൻ കവറിൽ സംശയാസ്പദകരമായ സാഹചര്യത്തിൽ ഒരു വസ്തുവും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Comments