ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.3 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ടത്. ഈ കാലയളവിൽ മൊത്ത ആഭ്യന്തര ഉത്പാദനം 8.4 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
റേറ്റിംഗ് ഏജൻസി ആയ ഐസിആർഎ പ്രകാരം ജിഡിപി വളർച്ച 6.5 ശതമാനമാണ്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം മൊത്തം ആഭ്യന്തര ഉത്പാദനം 6.1 മുതൽ 6.3 വരെ വർദ്ധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Comments